Song Category : Film

Ponnumani Kannanunni F (from 'Kakkakuyil')

  • 5
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Sujatha Mohan
Lyrics : Gireesh Puthenchery
Music : Deepan Chatterji
Year : 2001

Lyrics

പൊന്നുമണി കണ്ണനുണ്ണി
വെണ്ണകട്ട കള്ളനുണ്ണി
കോടക്കാര്‍വർണ്ണനായ് കൂടെപ്പോര്
ആരിരാരോ മൂളി പാടി ഉറക്കാം
ആട്ടുതൊട്ടിലില്‍ മെല്ലെ ആട്ടിയുറക്കാം
പൊന്നുമണി കണ്ണനുണ്ണി
വെണ്ണകട്ട കള്ളനുണ്ണി
കോടക്കാര്‍വർണ്ണനായ് കൂടെപ്പോര്

പീലി വേണം തൊടാന്‍ ഗോപി വേണം
നിറനിലാവുപോൽ കോടി വേണം
പൂമുത്തിനു മാമുണ്ണാന്‍ ഉറിനിറയെ തൂവെണ്ണ
കളിയാടാന്‍ മടിനിറയെ മഞ്ചാടിയും
ഓടിവായോ കണ്ണാ ഒരുങ്ങിവായോ
പൊന്നുടല്‍ കണികാണാനടുത്ത് വായോ
പൊന്നുമണി കണ്ണനുണ്ണി
വെണ്ണകട്ട കള്ളനുണ്ണി
കോടക്കാര്‍വർണ്ണനായ് കൂടെപ്പോര്

പാട്ട് മൂളാന്‍ മുളം തണ്ട് വേണം
മെല്ലെ മേയ്ക്കുവാന്‍ പയ്യുകള്‍ വേണം
നീരാടാന്‍ കാളിന്ദി നിറമണിയാന്‍ മൂവന്തി
അമ്പാടിക്കുയിലിന്റെ ശ്രീരാഗവും
ഓടിവായോ കണ്ണാ ഒരുങ്ങിവായോ
ആകാശക്കുട ചൂടാന്‍ അടുത്തുവായോ
പൊന്നുമണി കണ്ണനുണ്ണി
വെണ്ണകട്ട കള്ളനുണ്ണി
കോടക്കാര്‍വർണ്ണനായ് കൂടെപ്പോര്

പൊന്നുമണി കണ്ണനുണ്ണി
വെണ്ണകട്ട കള്ളനുണ്ണി
കോടക്കാര്‍വർണ്ണനായ് കൂടെപ്പോര്
ആരിരാരോ മൂളി പാടി ഉറക്കാം
ആട്ടുതൊട്ടിലില്‍ മെല്ലെ ആട്ടിയുറക്കാം
ഉണ്ണിക്കണ്ണാ വായോ ഊഞ്ഞാലാടാൻ വായോ
അമ്മയ്ക്കോരോമന ഉമ്മ തായോ
പീലിത്തിരുമുടി മാടിത്തരാമമ്മ
ഓമൽത്തിരുമെയ്യിൽ ആടിവായോ

:
/ :

Queue

Clear