Singer : Chithra
Lyrics : O.N.V.Kurup
Music : Suresh Manimala
Year : 2010
പൊന്നും നൂലില്‍ പൂമുത്തു പോലെ
പൊന്നുഷ താരക പോലെ
നീയെന്‍ സ്വപ്ന തീരങ്ങളില്‍
ആയിരം പൂക്കണിയായി
ആരോ ആരോ ആരോമലേ
ആരുനീ പൂമകള്‍ പോലെ
ആരോ ആരോ ആരോമലേ
ആതിരപ്പൂന്തിങ്കള്‍ പോലെ
രാക്കുയിലിന്‍ താരാട്ടുകേട്ടു
പൂക്കളുറങ്ങുകയായി
കന്നിനിലാവിന്റെ തൊട്ടിലിനുള്ളില്‍
അമ്പിളിക്കുഞ്ഞുമുറങ്ങി
ആലിലച്ചില്ലയില്‍ തുള്ളും കാറ്റും
ആടിത്തളര്‍ന്നു മയങ്ങീ
താഴമ്പൂക്കളില്‍ മെല്ലെ
ചായും തെന്നലെപ്പോലെ
നിന്‍ കുഞ്ഞുമാറില്‍ നിന്മിഴിക്കോണില്‍
തങ്കക്കിനാവിളവേല്‍ക്കും
പോരൂ ദേവദൂതികളേ
താഴെയെന്‍ കുഞ്ഞിനു കൂട്ടായ്
വാനിന്റെ വാത്സല്യം തീര്‍ഥം തളിക്കും
കാനനജ്വാലകള്‍ പൂക്കും
കാര്‍മുകിലാനകള്‍ പൂരത്തിനെത്തും
കാവിലെ കാഴ്ചകള്‍ കാണാം
താമരക്കാലടി താതൈ താതൈ
താളത്തിലൊന്നിനിയാടൂ
ആടൂ ലാവണ്യലാസ്യം
പാടാം മോഹനരാഗം
ആടുന്നതാരോ ദേവതമാരോ
താരാമനോഹരിമാരോ?
പാടാം ഞാനെന്‍ കണ്മണിക്കായ്
പാട്ടിന്റെ പാലാഴി തീര്‍ക്കാം