Song Category : Film

in album: Sringaravelan

Minnaminugin Vettam D

  • 27
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : Subin Ignatius, Delsi
Lyrics : Rafeeq Ahamed
Music : Berny Ignatius
Year : 2013

Lyrics

മിന്നാമിനുങ്ങിൻ വെട്ടം പൊന്നേ
മതിയെന്നുള്ളിൽ നിന്നെ
കിനാവിൽ കാണാനായി
കണ്ണിൽ കണ്ണിൽ നാം കാണും നേരത്ത്
കന്നിപൂക്കാലം വന്നെത്തും
കുന്നോളം പൂവുമായി
ഓ ഓ ഓ
മിന്നാമിനുങ്ങിൻ വെട്ടം പൊന്നേ
മതിയെന്നുള്ളിൽ നിന്നെ
കിനാവിൽ കാണാനായി

താന്താന താനതാന താനന
താന്താന താനതാന താനന നന
താന്താന താനതാന താനന
താന്താന താനതാന

ഒരുപിടി പൂവുമായി കാത്തുനിന്നിതാ
തൊടിയിലെ പോന്നരളി
ഓ കുളികഴിഞ്ഞെതും കാമിനി നിൻ
വാർമുടി പീലിയിൽ ചൂടിക്കുവാൻ
ഇന്നോളം ഞാൻ കണ്ട പൂവോന്നും പൂവല്ല
മണ്ണിന്റെ താരുണ്യ പൂവനമേ
(മിന്നാമിനുങ്ങിൻ വെട്ടം പൊന്നേ )

കുറുമൊഴിമുല്ലകൾ താലമേന്തുമീ
അലർശര മണ്ഡപത്തിൽ
ഓ നറുതിരി പോലെ നീ തെളിയൂ
എൻ അനുരാഗമാം മണ്‍വിളക്കിൽ
ഇന്നോളം പെയ്യാത്ത കാർമുകിൽ മാലകൾ
വിണ്ണോരം ചായുന്നു തോർന്നൊഴിയാൻ...

(മിന്നാമിനുങ്ങിൻ വെട്ടം പൊന്നേ )

:
/ :

Queue

Clear