Singer : K.J Yesudas
Lyrics : Kavalam Narayana Panicker
Music : Sarath
Year : 2004
കളിവിളയാടിയ കളമിതില്‍ ജീവിത വരവിളി കൂറിയ വരകുറികള്‍
തരിവള കാഞ്ചനത്തളയുടെ താളമൊടൊരു നിമിഷത്തിലെ അനന്തതയായ്
ഇതു കഥയോ കഥയുടെ കഥയോ വരുംവഴിയേ പുലമ്പിയ കഥയോ
കഥയറിയാത്തിരിമറികഥയോ
കഥകഥയില്‍ തിരുകിയ കളിയോ
പൊരുളുകളേഴും കഥയറിഞ്ഞാലോ
പുലര്‍പൂക്കാലം അറിവിന്‍ ഉറവിന്‍ അലിവെഴും നിറനിറവായ്
കളിവിളയാടിയ കളമിതില്‍ ജീവിത വരവിളി കൂറിയ വരകുറികള്‍
തരിവള കാഞ്ചനത്തളയുടെ താളമൊടൊരു നിമിഷത്തിലെ അനന്തതയായ്
കൂത്തിന്നാടലും മത്താടലും
പാടലും തീര്‍ന്നേ
നീട്ടിപ്പാടലും അന്‍പാടലും
കൂടലും വേണേ
കണ്ണില്‍ കാണലും നേര്‍ക്കേല്‍ക്കലും
തോന്നാതെ തോന്നീ
സ്നേഹത്തുള്ളിലും തേന്മുള്ളിൽ നീ തേങ്ങുവാന്‍ പോരൂ
അരുമേ പോരൂ പിരിയല്ലേ നീ നിറമൊന്നും നിന്മെയ്യില്‍ മായല്ലേ
ചിറകുവിരിച്ചു ഞാന്‍ നടനമാടവേ
കാവടിപ്പീലിയില്‍ കണ്ണുകള്‍ കൊണ്ടെല്ലാം കാണാനായല്ലോ
കളിവിളയാടിയ കളമിതില്‍ ജീവിത വരവിളി കൂറിയ വരകുറികള്‍
തരിവള കാഞ്ചനത്തളയുടെ താളമൊടൊരു നിമിഷത്തിലെ അനന്തതയായ്
ഒന്നാനാം കടല്‍ ഏഴാം കടല്‍ പാല്‍ക്കടല്‍ കണ്ടേ
ഇതിലെന്‍റേതോമല ആരോമല
ആമല വഴിയേ
പൂവാലന്‍കിളി വാലന്‍കിളി പൈങ്കിളിപ്പെണ്ണ്
പൊന്നോണക്കളം ഒന്നാംകളം പൂക്കളം കണ്ടേ
കടലേ നീ വാ മലയോളം വാ
കിളിപാറും പൂമാനം കണ്ടേനേ
ഉറങ്ങി ഉണര്‍ന്നു ഞാന്‍
ഉദയം കണ്ടു ഞാന്‍
ഏതാണീ മണ്ണെന്നും ഞാനാരെന്നോ കാലം കണ്ടുണര്‍ന്നല്ലോ