Song Category : Film

Padam Vanamali (from 'Kakkakuyil')

  • 9
  • 0
  • 0
  • 0
  • 0
  • 0
  • 0

Singers : M G Sreekumar, KS Chithra
Lyrics : Gireesh Puthenchery
Music : Deepan Chatterji
Year : 2001

Lyrics

പാടാം വനമാലീ
നിലാവിൻ പാൽ മഴ പൊഴിയാറായ്
പാടാം വനമാലീ
നിലാവിൻ പാൽ മഴ പൊഴിയാറായ്
കുറുമൊഴി പുഴയോരം കിനാവിൻ
കുടമുല്ല വിടരാറായ്
അണിമുറ്റത്തൊരു കോണിൽ
രാവിൻ മണിവിളക്കെരിയാറായ്
ഗോപപ്പെൺകൊടിമാരുടെ
ഓമല്‍പ്പീലിക്കനവു കവർന്നീടാം
മായക്കാഴ്ചകളോടെ മനസ്സിലെ
മിന്നും പൊന്നും അണിഞ്ഞീടാം
നന്ദകിശോരാ നവനീതചോരാ
മുരളിയിലൊരു ചെറു നറുമൊഴി അരുളുക
പാടാം വനമാലീ നിലാവിൻ
പാൽമഴ പൊഴിയാറായ്...

കാൽത്തള കേട്ടൂ ഞാൻ
നിന്നോമൽ കള്ളച്ചിരി കണ്ടൂ ഞാൻ
കുണുങ്ങിക്കൊണ്ടൊളിച്ചു വെയ്ക്കും
കുറുമ്പും കുസൃതിയുമറിഞ്ഞൂ ഞാൻ
പരിഭവം പറയാതെ
എൻ രാധേ മൃദുമന്ത്രം ജപിച്ചാട്ടേ
മധുരയ്ക്കു വരും നേരം
തൃപ്പാദം മിഴി തൊട്ടു തൊഴുതാട്ടെ
പൊന്നുറിയൊന്നുമുടയ്ക്കരുതുരുകും
വെണ്ണ കവർന്നു മറഞ്ഞവനല്ലേ ആ....ആ..ആ...
പൊന്നുറിയൊന്നുമുടയ്ക്കരുതുരുകും
വെണ്ണ കവർന്നു മറഞ്ഞവനല്ലേ
മുരഹരഗിരിധര ഹരിവര ചിന്മയ
മതി മതി ഇനി മതി നിൻ മറിമായം..
പാടാം ഇനിയൊരു ലോലപല്ലവി...

പാടാം വനമാലീ നിലാവിൻ
പാൽമഴ പൊഴിയാറായ്
കുറുമൊഴി പുഴയോരം കിനാവിൻ
കുടമുല്ല വിടരാറായ്...
യമുനാകല്യാണി മധുരാഗ വരവാണി
പ്രിയമേറും സുമവേണി വീണാപാണി...

കരിമിഴി കലങ്ങാതെ എൻ പൊന്നേ
മണിച്ചുണ്ടൊന്നിടറാതെ
കുഞ്ഞു കുഞ്ഞു വികൃതികളിൽ
മനസ്സിന് കണ്ണുപൊത്തിക്കളിയല്ലേ
പൈക്കളെ മേച്ചുവരും പെണ്ണാളിൻ
പാൽക്കുടമുടച്ചില്ലേ...
പളുങ്കണിക്കുളക്കടവിലൽ തിളങ്ങും
പട്ടുചേലയെടുത്തില്ലേ.
യദുകുലഗോപികമാരുടെ കവിളിൽ
നഖമുനയെഴുതിയതറിയുകയില്ലേ...
ആ. ആ... ആ...

യദുകുലഗോപികമാരുടെ കവിളിൽ
നഖമുനയെഴുതിയതറിയുകയില്ലേ...
മുരഹരഗിരിധര ഹരിവര ചിന്മയ
മതി മതി ഇനിമതി നിൻ മറിമായം.
പാടാം വനമാലീ നിലാവിൻ
പാൽമഴ പൊഴിയാറായ്
കുറുമൊഴി പുഴയോരം കിനാവിൻ
കുടമുല്ല വിടരാറായ്
അണിമുറ്റത്തൊരു കോണിൽ
രാവിൻ മണിവിളക്കെരിയാറായ്
ഗോപപ്പെൺകൊടിമാരുടെ ഓമൽ
പീലിക്കനവു കവർന്നീടാം
മായക്കാഴ്ചകളോടെ മനസ്സിലെ
മിന്നും പൊന്നും അണിഞ്ഞീടാം
നന്ദകിശോരാ നവനീതചോരാ
മുരളിയിലൊരു ചെറു നറുമൊഴി അരുളുക.
പാടാം വനമാലീ നിലാവിൻ
പാൽമഴ പൊഴിയാറായ്...

സാമജ വരഗമന
സ മ ഗ മ ഗ മ ധ മ ധ നി ധ നി സ
സ നി ധ മ ധ
സമാജ വരഗമന...
മ ഗ സ ഗ മ ഗ മ മ ധ ധനി നിധ സാ ....
സ നി ധ മ ധ
സമാജ വരഗമന
സ മ ഗ മ ഗാ ഗ ഗ മാ മ മ ധാ
ധ ധ നീ നി നി സാ...
നി സ ഗ സ നി സമാജ വരഗമന

:
/ :

Queue

Clear