Song Category : Film

Kaivanna Thankamalle F ( from 'Sidhartha' )

  • 1
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : KS Chithra
Lyrics : S Ramesan Nair
Music : Vidyasagar
Year : 1998

Lyrics

കൈവന്ന തങ്കമല്ലേ ഓമനത്തിങ്കൾ കുരുന്നല്ലേ
കന്നിക്കിനാവു പോലെ അമ്മതൻ കണ്ണീർക്കുരുന്നുറങ്ങ്
കരയാതുറങ്ങുറങ്ങ് താരാട്ടാനമ്മയില്ലേയരികിൽ
ആരോരുമില്ലെങ്കിലും തുണയായ് അമ്മയില്ലേ നിനക്ക്
മറ്റാരുമില്ലെങ്കിലും എന്നുമീ ദൈവമില്ലേ തുണക്ക്...

സൂര്യനെപ്പോലുയരാൻ അമ്മ തൻ മാനത്തുണർന്നവനേ
അമ്പിളിക്കുഞ്ഞിനെപ്പോൽ മുകിലിന്മേൽ പുഞ്ചിരി പൂണ്ടവനേ
ചെമ്പനീർ പൂവു പോലെ തെന്നലിൽ പുമണം തൂകണം നീ
അമ്മതൻ സങ്കടങ്ങൾ മാറ്റുവാൻ ഓടിവരേണമെന്നും...

തീയിൽ കുരുത്തതല്ലേ എൻകുഞ്ഞു വേനലിൽ വാടരുതേ
തണലില്ലാ പാഴ്മരുവിൽ തണൽ പോലെ അമ്മയില്ലേ അരുകിൽ
തളരാതെ നീയുറങ്ങ് നെഞ്ചകം വാടാതെ നീയുണര്
നൊമ്പരപ്പൂവിതളായ് ഞാനില്ലേ നിന്നെത്തലോടിടുവാൻ...

:
/ :

Queue

Clear