Singer : Ajmal, Abhirami Ajai, Srivardhini
Lyrics : O.N.V Kurup
Music : Vidyasagar
Year : 2013
മധുമതിപ്പൂവിരിഞ്ഞുവോ ...
മനസ്സിലെ തേൻ കിനിഞ്ഞുവോ....(3)
മധുരമീ ഗാനം കേൾക്കുമ്പോൾ
മനസ്സും രാഗലോലമായ്...(2)
മാനത്തെപൂമേട്ടിൽ...മേയുന്ന മേഘങ്ങൾ
തേടുന്നതാരാരേ...തരമ്പമ്പം
മാനത്തെ ചന്ദ്രനെ മാറാപ്പിൽ മാറ്റുന്നേ
താഴത്തു പോരൂല്ലേ...തരമ്പമ്പം..
മധുമതിപ്പൂവിരിഞ്ഞുവോ...
മനസ്സിലെ തേൻ കിനിഞ്ഞുവോ...(2)
കാണുന്ന നിന്നെപ്പോലെ സൂര്യനായ് അന്തിവെയിൽ
ചായുന്ന ചന്തവും നീ തന്നെ....
കേൾക്കുന്നു മണിക്കുയിൽ പാട്ടിലും കുളിർ പെയ്യും
കാറ്റിന്റെ പാട്ടിലും നിൻ നാദം..
നാമൊരേ വീണയായ്...നാമൊരേ ഈണമായ്...
ഇരുഹൃദയം പൊൻതുടി ധീംതനനം
മധുമഴയായ് പെയ്യുക ധീംതനനം
മിഴികളെഴുതും പ്രണയലിപികൾ
കളമധുരം പാടും നീയാരോ...
മധുമതിപ്പൂവിരിഞ്ഞുവോ...
മനസ്സിലെ തേൻ കിനിഞ്ഞുവോ...
മധുമതിപ്പൂവിരിഞ്ഞുവോ...
മാതളച്ചെടിമലർ ചൂടിയ മുന്തിരികൾ
മാണിക്യം ചാർത്തിയോ പോയ് നോക്കാം...
മാതളം പൂത്തതു നിൻ പൂമണിച്ചൊടിയിലോ
തേൻമൊഴി നീയെന്റെ മുന്തിരിപ്പൂ...
നാമൊരേ രാഗമായ്...നാമൊരേ ഗാനമായ്...
പ്രണയമണി കാൽത്തള ധീം ധനധീം...
കുളിർമഴയും തെന്നലും ധീം ധനധീം...
അരികിലണയൂ...കവിതയായ് നീ
തിരുമധുരം തൂകും നീയാരോ....
മധുമതിപ്പൂവിരിഞ്ഞുവോ ...
മനസ്സിലെ തേൻ കിനിഞ്ഞുവോ....
മധുരമീ ഗാനം കേൾക്കുമ്പോൾ
മനസ്സും രാഗലോലമായ്...
മാനത്തെപൂമേട്ടിൽ...മേയുന്ന മേഘങ്ങൾ
തേടുന്നതാരാരേ...തരമ്പമ്പം
മാനത്തെ ചന്ദ്രനെ മാറാപ്പിൽ മാറ്റുന്നേ
താഴത്തു പോരൂല്ലേ...തരമ്പമ്പം..