Singer : Chithra
Lyrics : Gireesh Puthenchery
Music : Suresh Peter
Year : 2001
ആകാശദീപങ്ങൾ സാക്ഷി...
ആഗ്നേയശൈലങ്ങൾ സാക്ഷി...
അകമെരിയും ആരണ്യതീരങ്ങളിൽ
ഹിമമുടിയിൽ ചായുന്ന വിൺഗംഗയിൽ
മറയുകയായ് നീയാം ജ്വാലാമുഖം...
ആകാശദീപങ്ങൾ സാക്ഷി...
ആഗ്നേയശൈലങ്ങൾ സാക്ഷി...
ഹൃദയത്തിൽ നിൻ മൂക പ്രണയത്തിൻ ഭാവങ്ങൾ
പഞ്ചാഗ്നിനാളമായെരിഞ്ഞിരുന്നൂ...
തുടുവിരലിൻ തുമ്പാലെൻ തിരുനെറ്റിയിൽ ഞാൻ നിന്നെ
സിന്ദൂരരേണുവായണിഞ്ഞിരുന്നൂ...
മിഴികളിലൂറും ജപലയമണികൾ
കറുകകളണിയും കണിമഴമലരായ്
വിട പറയും എൻ കരളിൻ മൗനനൊമ്പരങ്ങളറിയും...
ആകാശദീപങ്ങൾ സാക്ഷി...
ആഗ്നേയശൈലങ്ങൾ സാക്ഷി...
മനസ്സിൽ നീയെപ്പോഴും മന്ത്രാനുഭൂതിയാം
മഞ്ഞിന്റെ വൽക്കലം പുതച്ചിരുന്നൂ...
തുടിയായ് ഞാനുണരുമ്പോൾ ഇടനെഞ്ചിൽ നീയെന്നും
ഒരു രുദ്രതാളമായ് ചേർന്നിരുന്നു...
താണ്ഡവമാടും മനസ്സിലെയിരുളിൽ
ഓർമ്മകളെഴുതും തരള നിലാവേ...
വിട പറയും എൻ കരളിൻ മൗനനൊമ്പരങ്ങളറിയൂ...
ആകാശദീപങ്ങൾ സാക്ഷി...
ആഗ്നേയശൈലങ്ങൾ സാക്ഷി...
അകമെരിയും ആരണ്യതീരങ്ങളിൽ
ഹിമമുടിയിൽ ചായുന്ന വിൺഗംഗയിൽ
മറയുകയായ് നീയാം ജ്വാലാമുഖം...
ആകാശദീപങ്ങൾ സാക്ഷി...
ആഗ്നേയശൈലങ്ങൾ സാക്ഷി...