Song Category : Film

Priyasakhee D (from 'Kai Ethum Doorathu')

  • 1
  • 0
  • 0
  • 0
  • 0
  • 0
  • 0

Singers: K.J Yesudas, K.S Chithra
Lyrics: S. Ramesan Nair
Music: Ouseppachan
Year: 2002

Lyrics

പ്രിയസഖീ എവിടെ നീ...
പ്രണയിനീ അറിയുമോ
ഒരു കാവല്‍മാടം കണ്ണുറങ്ങാതിന്നുമെന്നുള്ളില്‍‌..
എവിടെ നീ....
മിഴിനീരിലൂടൊരു തോണിയില്‍...
ഒഴുകുന്ന നൊമ്പരമായി ഞാന്‍....
അണയും തീരം അകലേ... അകലേ...
പ്രിയസഖീ എവിടെ നീ ....

പകലിതാതന്‍ പുല്‍ക്കൂട്ടില്‍ തിരികള്‍ താഴ്ത്തുന്നു...
ഇടറുമീപ്പുഴക്കണ്ണീരിന്‍ തടവിലാകുന്നു....
കടലിനും അറിയാം തോഴീ കടലുപോല്‍ വിരഹം
ഇരവുകള്‍ക്കറിയാം നാളേ തെളിയുമീ പ്രണയം
തനിമരത്തിനു പൂക്കാലം താനേ വരുമോ...
എവിടെ നീ...
പ്രണയിനീ അറിയുമോ
ഒരു കാവല്‍മാടം കണ്ണുറങ്ങാതിന്നുമെന്നുള്ളില്‍...
പ്രണയിനീ....

ഒരു വിളിക്കായ് കാതോര്‍ക്കാം മിഴിയടയ്ക്കുമ്പോള്‍
മറുവിളിക്കായ് ഞാന്‍ പോരാം ഉയിരു പൊള്ളൂമ്പോള്‍
അതിരുകള്‍ക്കകലേ പാറാം കിളികളേപ്പോലേ
പുലരുമോ സ്നേഹം നാളേ തെളിയുമോ മാനം...
ഇനിയുമുള്ളൊരു ജന്മം നിന്‍ കൂട്ടായ് വരുമോ
പ്രിയസഖീ എവിടെ നീ....
പ്രണയിനീ അറിയുമോ....
ഒരു കാവല്‍മാടം കണ്ണുറങ്ങാതിന്നുമെന്നുള്ളില്‍‌
എവിടെ നീ....
മിഴിനീരിലൂടൊരു തോണിയില്‍...
ഒഴുകുന്ന നൊമ്പരമായ് ഞാന്‍
അണയും തീരം അകലേ... അകലേ....
പ്രിയസഖീ.... എവിടെ നീ.....

:
/ :

Queue

Clear