Singer : K.J.Yesudas
Lyrics : Vijayan East Coast
Music : Jayachandran M
Year : 2007
ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം
എനിക്കെപ്പോഴോ തോന്നിയൊരിഷ്ടം
ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം
എനിക്കെപ്പോഴോ തോന്നിയൊരിഷ്ടം
രാഗമായ് അത് താളമായ്
നീയെനിക്കാത്മാവിൻ ദാഹമായ്
ശൂന്യമാമെൻ ഏകാന്തതയിൽ പൂവിട്ടൊരനുഗാമായ്...
നീയൊരു സ്നേഹവികാരമായീ.... ഒന്നിനുമല്ലാതെ...
ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം
എനിക്കെപ്പോഴോ തോന്നിയൊരിഷ്ടം...
മനസ്സിലെ നവരത്ന വിളക്കിൽ നീ കൊളുത്തി
മധുരസ്മരണ തൻ തിരികൾ...
മനസ്സിലെ നവരത്ന വിളക്കിൽ നീ കൊളുത്തി
മധുരസ്മരണ തൻ തിരികൾ...
അഭിലാഷങ്ങളെ സുരഭിലമാക്കും
സുഗന്ധ കർപ്പൂര തിരികൾ...
സുഗന്ധ കർപ്പൂര തിരികൾ...
ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം
എനിക്കെപ്പോഴോ തോന്നിയൊരിഷ്ടം...
വെളിച്ചം വീണ്ടും വാതിൽ തുറന്നൂ
വസന്തം വന്നു വിടർന്നൂ...
വെളിച്ചം വീണ്ടും വാതിൽ തുറന്നൂ
വസന്തം വന്നു വിടർന്നൂ...
എന്നിലെയെന്നെ ചുംബിച്ചുണർത്തീ...
എനിക്കു പ്രിയമാം നിൻ ഗാനം...
എനിക്കു പ്രിയമാം നിൻ ഗാനം...
ഒന്നിനുമല്ലാതെ....
എനിക്കെപ്പോഴോ തോന്നിയൊരിഷ്ടം....