Song Category : Film

in album: Mounam

Kuri Varachalum (M)

  • 20
  • 1
  • 0
  • 3
  • 0
  • 1
  • 0

Singer : K.J Yesudas
Lyrics : Rajendran M D
Music : Rajendran M D
Year : 2009

Lyrics

കുറി വരച്ചാലും കുരിശു വരച്ചാലും
കുമ്പിട്ടു നിസ്കരിച്ചാലും
കാണുന്നതും ഒന്ന് കേൾക്കുന്നതും ഒന്ന്
കരുണാമയനാം ദൈവം ഒന്ന് ദൈവം ഒന്ന് (2)

പമ്പാസരസ്തകം ലോകമനോഹരം പങ്കിലമാക്കരുതേ
രക്തപങ്കിലമാക്കരുതേ (2)
വിന്ധ്യഹിമാചലസഹ്യസാനുക്കളിൽ
വിത്തു വിതയ്ക്കരുതേ വർഗ്ഗീയ വിത്തുവിതയ്ക്കരുതേ (കുറി വരച്ചാലും..)

ഗീതയും ബൈബിളും വിശുദ്ധ ഖുറാനും
ഭാരതഹൃദയമല്ലോ അദ്വൈത ഭാരത ഹൃദയമല്ലോ (2)
സിന്ധുവും ഗംഗയും വൈകയും നിളയും
ഇന്ത്യ തൻ അക്ഷയനിധികൾ എന്നെന്നും
ഇന്ത്യ തൻ ഐശ്വര്യഖനികൾ (കുറി വരച്ചാലും...)

:
/ :

Queue

Clear