Singer : Biju Narayanan
Lyrics : Ramesan Nair
Music : Balabhaskar
Year : 1998
ഹരിഹരസുതനയ്യനയ്യപ്പ സ്വാമിയേ ശരണം..
മന്ത്രമെന്നാലൊരു മന്ത്രം സ്വാമി ശരണം
മലയെന്നാലൊരു മല അതു ശബരിമല
അഭയമായൊരു വേദം സ്വാമി പാദം
(മന്ത്രമെന്നാൽ ).....
കൽമഷങ്ങൾ പൂവാക്കും കരുണമായനെ
കണ്ണീരും മുത്താക്കും സചിൻമയനെ(2)..
കലിയുഗത്തിൻ വരദനായ് വാഴുന്നോനെ
കാലം നിൻ നടകാക്കും പുലിവാഹനമായി(2)
സ്വാമിയേ അയ്യപ്പോ
സ്വാമിയേ അയ്യപ്പോ.
(മന്ത്രമെന്നാൽ...)
ധർമത്തിൻ വില്ലണിയും നിർമത്സരനെ
കർമ്മത്തിൻ പുലരിയിൽ നിൻ നെയ്യഭിഷേകം(2)
പതിനെട്ടാം പടിയിലെൻ പദ്മദലങ്ങൾ പതിനാലിനുമഭയം നിൻ തിരുചരണങ്ങൾ (2)
സ്വാമിയേ അയ്യപ്പോ
സ്വാമിയേ അയ്യപ്പോ..
(മന്ത്രമെന്നാൽ..)