Song Category : Film

in album: Vismayathumbathu

Priyane Nee Enne Dute

  • 16
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : Yesudas,Sujatha
Lyrics : Kaithapram
Music : Ouseppachan
Year : 2004

Lyrics

പ്രിയനേ നീയെന്നെയറിയാതിരുന്നാൽ
എന്തിനാണിനിയെന്റെ ജന്മം
പ്രിയനേ നിൻ വിരൽ മീട്ടിയുണരാൻ
വെറുതേ മോഹിക്കയാണോ ഞാനാം
തന്ത്രികൾ പോയൊരു വീണ (പ്രിയനേ...)
ഒരു വർണ്ണസ്വപ്നത്തിൽ ചിറകടിച്ചുയരുമ്പോൾ
കണ്മണി നിന്നെ ഞാൻ അറിയുന്നു
കല്പനാ ജാലകം തുറന്നു വെച്ചപ്പോൾ
കണി കണ്ട കാഴ്ചയായ് നിൻ രൂപം
പൊന്മുളം തണ്ടിൽ നിൻ ഗാന രഹസ്യം
പാൽനിലാപ്പാലയിൽ നിൻ വസന്തം
നിൻ മിഴിയും മൊഴിയും ഞാനല്ലേ (പ്രിയനേ...)

താളില തുമ്പിലെ മഞ്ഞിളം തുള്ളികൾ
മരതക മുത്തായ് പൊഴിയുമ്പോൾ
നക്ഷത്ര വാടിയിൽ പൗർണ്ണമി കന്യക
താരക മുല്ലപ്പൂ കോർക്കുമ്പോൾ
തെന്നലിൽ നിൻ മൃദു നിശ്വാസ ഗന്ധം
മിന്നലിൽ കൈവള ചന്തം
നിന്നഴകും കവിതയും ഒന്നാകുന്നു (പ്രിയനേ...)

:
/ :

Queue

Clear