Singer : Sunil Kumar
Lyrics : Vayalar Sarath
Music : Shyam Dharman
Year : 2010
രാപ്പാടിക്കിളീ മിണ്ടല്ലേ എന്‍ പൊന്നേ
ആരും ആരും കാണാതെ
എന്നും ഞങ്ങള്‍ മോഷ്ടിച്ചോട്ടെ...ജീവിക്കാനാണേ..
നീ കേട്ടോ..ഈ രാവില്‍ സൂര്യന്‍ വന്നാല്‍ മാന്യന്മാരെല്ലാരും
മുണ്ടും കൊണ്ടേ പായും കള്ളന്മാരാണേ
കണ്ടോ..കണ്ടോ..കണ്ണന്‍ പോലും വെണ്ണക്കള്ളനായ് മാറില്ലേ
ആലിന്‍മേലെ ഗോപീകാന്തന്‍ ചോരനായതും നേരല്ലേ
നേരം വെളുക്കുമ്പോള്‍ ഒന്നും പറഞ്ഞീടല്ലേ
പങ്കോ തന്നീടാം നല്ലളവിലുവിളയണ മുതലുകളൊരുപിടി.....
(രാപ്പാടിക്കിളീ.....)ജോലിക്കു നടന്നാല്‍ ജന്മങ്ങളൊടുവില്‍ തെണ്ടിയ കഥയല്ലേ
സീറ്റൊന്നു ലഭിച്ചാല്‍ ശമ്പള മധുരം കൈയ്ക്കും കനിയല്ലേ
നേരോ നേരോ മാലോകരേ....നെഞ്ചില്‍ നീളേ തീയല്ലേ..
പെന്‍ഷന്‍ പ്രായം വന്നെത്തിയാല്‍ ടെന്‍ഷന്‍ നൂറില്‍ നൂറല്ലേ
ചില്ലിനാണയങ്ങള്‍ കുന്നുപോലെ ഉണ്ടെങ്കില്‍
കള്ളനെങ്കിലും നീ.....നാട്ടില്‍ മാന്യന്‍ .....
(രാപ്പാടിക്കിളീ.....)കാലത്തു പതിവായ് ആധിയിലലിയാന്‍ നിങ്ങടെ വിധിയല്ലേ
സന്ധ്യയ്ക്കു മനസ്സില്‍ പൊള്ളുന്ന മുഖമോ വാടും ശരിയല്ലേ
ഹേ...ലോണും ഫോണും പോളിസിയും ശാപം തന്റെ മാസാന്ത്യം
എല്ലാമെല്ലാം സംബന്ധമായ് മാറും രോഗം സമ്പാദ്യം
നോട്ടുകെട്ടുകള്‍ കുന്നായ് കൂട്ടിനെന്നുമുണ്ടെങ്കില്‍
ലോകമെന്നുമേ നിന്റെ സ്വന്തം വീടു്....
(രാപ്പാടിക്കിളീ.....)