Song Category : Film

in album: Koottathil Oraal

Dhoore Dhoore M

  • 2
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Ranjith
Lyrics : Sudheer Paroor
Music : Santhosh Keshav
Year : 2013

Lyrics

ദൂരെ ദൂരെ ആ തീരം...
തേടി തേടി ആ മോഹം...(2)
കഥയറിയാതല്ലയോ...
കനലാഴിയിലല്ലയോ..(2)
കരൾപിളരും കാലം വന്നു...
ഇനി തുഴയുവതെന്തിനു വെറുതേ...
ദൂരെ ദൂരെ ആ തീരം...
തേടി തേടി ആ മോഹം...

പാതിരാക്കാറ്റിലൊരു തേങ്ങലായ്
പാഴ്മുളംതണ്ടിലൊരു ഗാനമായ്...(2)
മുള്ളുവീണ വഴിയമ്പലങ്ങൾതൻ
ഉള്ളിലായ് ഇവൾ ഏകയായ്...(2)
ദൂരെ ദൂരെ ആ തീരം...
തേടി തേടി ആ മോഹം...

പ്രാണനിൽ കാത്ത ചെറുതാരകം
കാർമുകിൽ മൂടുപടമേറിയോ...(2)
കാറ്റെടുത്ത കളിമൺ‌ചെരാതിലെ
നാളമായ് ഇവൾ മൂകയായ്...(2)
(ദൂരെ ദൂരെ...)

:
/ :

Queue

Clear