Singer : Sangeetha
Lyrics : Gireesh Puliyoor
Music : Balabhaskar
Year : 1993
മിഴി നനഞ്ഞൊരോർമയിൽ
തളിരിടും നിലാവുമായ് ഇതിലേ
ഇനിയും വരുമോ ശ്രാവണം..
കിനാവിൽ ആരോ തലോടും പോലെ
നിറഞ്ഞു നോവും താരാട്ടിനീണം..
(മിഴി)
പാട്ടു പാടും മൈനകൾ.. കൂട്ടു കൂടും സന്ധ്യയിൽ..
നാട്ടുമാവിൻ ചോട്ടിലെ.. തേൻ നിറഞ്ഞ ബാല്യവും..
പാറിടും ഇളം പിറാവും.. മഞ്ഞണിഞ്ഞുലഞ്ഞ രാവും..
ഇതിലെ വരുമോ ഇനിയും..
കിനാവിൽ വാഴും.. വസന്തം പോലെ..
നിറഞ്ഞു വീണ്ടും.. വാത്സല്യ ഭാവം..
(മിഴി)
രാമനാമ കീർത്തനം ഏകിടുന്ന സാന്ത്വനം
പൂങ്കവിൾ തലോടിയെൻ്റെ അമ്മ തന്ന ചുംബനം
തുള്ളിയോടിടും കിടാവും
തേക്കു പാടുമെൻ്റെ നാടും
നിറയൂ നിനവിൽ ഇനിയും
കിനാവിൽ വാഴും വസന്തം പോലെ
പകർന്നു വീണ്ടും വാത്സല്യ രാഗം
(മിഴി)