Singer : Jyostna
Lyrics : Rajendran M D
Music : Rajendran M D
Year : 2009
ജനഗണമന പാടുമ്പോൾ ജയ ജയ രവമുയരുമ്പോൾ
പെരുവഴിയെ നീങ്ങുമൊരാ ജാഥ കണ്ടോ
ജാഥ കണ്ടോ
അവരുടെയാ കൺകളിലാ തീപ്പന്തം കാണുവതെന്താ
അവരുടെ കൈകളിലാ ചെങ്കൊടിയെന്തേ
ചെങ്കൊടിയെന്തേ
അവരുടെയാ വയറുകളെന്ത് അരി തരുവാൻ പറയുന്നതും
അവിടെ നമുക്കൊരു നിമിഷം ചെന്നു നോക്കാം
അവിടെ നമുക്കൊരു നിമിഷം ചെന്നു നോക്കാം
(ജനഗണമന..)
പഞ്ചാബും ബംഗാളും ഹിമവാനും കമനീയ പല്ലവിയും
മഹനീയം ഭാരത ഗീതം (2)
ഗംഗാനദി ഗോദാവരി യമുനാനദി വിന്ധ്യാഗിരി
നല്ലതു താൻ നമ്മുടെയാ ഭാരതഗീതം
കവി പാടിയ ഗാനമതിൻ പൊരുളറിയാതന്യോന്യം
കലഹിക്കണമെന്നോ നാം ഭാരതഭൂവിൽ
കലഹിക്കണമെന്നോ നാം ഭാരതഭൂവിൽ
(ജനഗണമന..)
കഥ മാറി കാറ്റിന്റെ ഗതി മാറി ഇരവിന്റെ
തലകൊയ്യുന്നരിവാളായ് അമ്പിളി പൊങ്ങി (2)
അടിമകളുടെ ചുടുകണ്ണീർ തീത്തുള്ളികളായ് മാറി
അടിമത്തക്കാടാകെ തീപ്പൊരി പാറി
തീപ്പൊരി പാറി തീപ്പൊരി പാറി
മണിനാദം ഘണ ഘണ ഘണ മണിനാദം പൊങ്ങുന്നു
പണിയാതെ ഉണ്ണുന്നു കല്ലഭൂമി
പണിയാതെ ഉണ്ണുന്നു കല്ലഭൂമി
(ജനഗണമന..)
തറികൾ പിരിച്ചവിടവിടെ തുണി തുരുതുരെ നെയ്തു തരും
ജനതതിയുടെ ജനഗണമന മില്ലുകളെഴുതും (2)
ഇരുകാലി മാടുകളായ് പണിതുഴറും കർഷകരുടെ
ചുടുവേർപ്പിൻ ജനഗണമന പുഞ്ചകളെഴുതും
പുഞ്ചകളെഴുതും പുഞ്ചകളെഴുതും
കുടിലുകളിൽ കൂരകളിൽ ജനതതിയുടെ നെടുവീർപ്പിൻ
തുടിതാളം ജനഗണമന ഭാരതമെഴുതും
തുടിതാളം ജനഗണമന ഭാരതമെഴുതും
(ജനഗണമന..)