Song Category : Film

in album: AAKASHATHINTE NIRAM

Kadalin Neela M

  • 4
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : K.J Yesudas
Lyrics : O.N.V Kurup
Music : Ravindra Jain
Year : 2013

Lyrics

കടലിന്‍ നീലത്താളില്‍ നിശയൊരു
കവിത കുറിക്കുന്നു, കവിത കുറിക്കുന്നു
നക്ഷത്രങ്ങളടര്‍ത്തിയെടുത്തവ
അക്ഷരമാക്കുന്നു, അക്ഷരമാക്കുന്നു
ഓ...പ്രകൃതിമനോഹരീ നിന്‍
പ്രണയാകുലമാം ഗീതമിതാര്‍ക്കായ്
പ്രകൃതിമനോഹരീ നിന്‍
പ്രണയാകുലമാം ഗീതമിതാര്‍ക്കായ്
പറയൂ പറയൂ... പറയൂ പറയൂ നീ....
പറയൂ പറയൂ... പറയൂ പറയൂ നീ........

കടലിന്‍ നീലത്താളില്‍ നിശയൊരു
കവിത കുറിക്കുന്നു കവിത കുറിക്കുന്നു
നക്ഷത്രങ്ങളടര്‍ത്തിയെടുത്തവ
അക്ഷരമാക്കുന്നു അക്ഷരമാക്കുന്നു

ജാലകവാതിലിലൂടെ നിന്നുടെ ഛായാചിത്രം കാണ്മൂ
കുളുര്‍ചന്ദ്രികയുടെ പൊയ്കയില്‍ മുങ്ങിക്കുളിച്ചു പൂമുടി കോതി
ഒഹോഹോ... ഓഹോഹോ.. ഓ...
രജനീ രമണീ നീയൊരു സുന്ദര
രവിവര്‍മച്ചിത്രം രവിവര്‍മച്ചിത്രം
ഓ...പ്രകൃതിമനോഹരീ നിന്‍
പ്രണയാകുലമാം ഗീതമിതാര്‍ക്കായ്
പറയൂ പറയൂ... പറയൂ പറയൂ നീ...
പറയൂ പറയൂ... പറയൂ പറയൂ നീ...

കടലിന്‍ നീലത്താളില്‍ നിശയൊരു
കവിത കുറിക്കുന്നു, കവിത കുറിക്കുന്നു
നക്ഷത്രങ്ങളടര്‍ത്തിയെടുത്തവ
അക്ഷരമാക്കുന്നു, അക്ഷരമാക്കുന്നു
ഓ..ഹൊഹൊ .....

:
/ :

Queue

Clear