Annu Peytha Manjanival

  • 6
  • 0
  • 0
  • 0
  • 0
  • 0
  • 0

Music : Kailas Menon
Lyrics : B K Harinarayanan
Singer : Iyran

Lyrics

അന്ന് പെയ്ത മഞ്ഞാണവൾ
ഇന്നുമെന്നിൽ മായാതവൾ..
മുന്നിൽ വന്ന നേരം, കണ്ണെറിഞ്ഞ നേരം
നെഞ്ചിലമ്പു കൊള്ളും പോലെ
അന്ന് പെയ്ത മഞ്ഞാണവൾ
ഇന്നുമെന്നിൽ മായാതവൾ..
വിടാതെന്നെ വീണ്ടും തലോടുന്നതാരെ
തുലാമാസ രാവിൻ ഇളം തെന്നലായി
വിചാരങ്ങളാകെ ഒരാളായതെന്തേ
ഒരേ രൂപമെന്നും മനം തേടി എന്തേ
ആരോ ആരോ അനുരാഗം മീട്ടുമാരോ
എന്നാത്മാവിൻ വാതിൽ പടിയോരം
ആരോ ആരോ മിഴിനാളം നീട്ടുമാരോ
ഇന്നാരാരും കാണാ വഴിയോരം
അന്ന് പെയ്ത മഞ്ഞാണവൾ
ഇന്നുമെന്നിൽ മായാതവൾ..
മഷിപ്പേന പോലെൻ മനസ്സിന്റെ ഏടിൽ
മറക്കാത്ത ചായം കുടഞ്ഞിട്ടതാരെ
കണിക്കൊന്ന പോലെൻ കിനാവിന്റെ കൊമ്പിൽ
പുലർക്കാലമാകെ വിരിഞ്ഞെത്തുമാരെ
ആരോ ആരോ അറിയാതെ തൊട്ടതാരോ
എൻ ജീവന്റെ ഓരോ ഇതളാകെ
ആരോ ആരോ പറയാതെ വന്നതാരോ
എൻ പ്രാണന്റെ കാണാവഴിയോരം
അന്ന് പെയ്ത മഞ്ഞാണവൾ
ഇന്നുമെന്നിൽ മായാതവൾ..
മുന്നിൽ വന്ന നേരം, കണ്ണെറിഞ്ഞ നേരം
നെഞ്ചിലമ്പു കൊള്ളും പോലെ
അന്ന് പെയ്ത മഞ്ഞാണവൾ
ഇന്നുമെന്നിൽ മായാതവൾ..

:
/ :

Queue

Clear