Aaranu Nee M ( from "Ninakkai" )

  • 7
  • 0
  • 0
  • 2
  • 0
  • 0
  • 0

Album: Ninakkai
Lyric: Vijayan East Coast
Music: Balabhaskar
Singer: Unni Menon

Lyrics

ആരാണ് നീയെനിക്കോമലേ
ആരാണ് നീയെനിക്കാരോമലേ...
ചിന്തകളിൽ, എൻ രാഗസ്വപ്നങ്ങളിൽ
എന്നിലെയെന്നെയുണർത്തും വികാരമേ
ആരു നീ,ആരു നീ ആരോമലേ...ആരോമലേ...

(ആരാണു നീ...)

അറിയാതെന്നാത്മാവിൽ വർണ്ണപുഷ്പങ്ങൾ തൻ
സിന്ദൂരക്കുറി ചാർത്താൻ വന്നവളോ...
ഒരു ദുഃഖഗാനത്തിൻ ശ്രുതി കേട്ടു വന്നെന്റെ
ചേതനയ്ക്കുണർവ്വ് പകർന്നവളോ...
ആരു നീ, ആരു നീ, ആരോമലേ, ആരോമലേ

(ആരാണു നീ...)

ഹൃദയരഞ്ജിനിയാമെൻ പൊന്മണി വീണയിൽ
പുതിയൊരു രാഗം പകർന്നവളോ...
ജീവതാളമായ് എന്നിൽ ലയിച്ചവളോ
സംഗീതബിന്ദുവായ് എന്നിൽ അലിഞ്ഞവളോ
ആരു നീ, ആരു നീ, ആരോമലേ, ആരോമലേ...

(ആരാണു നീ...)

:
/ :

Queue

Clear