Singer : Shankar Mahadevan, Rimi Tomy
Lyrics : Rajeev Alunkal
Music : Gopi Sundar
Year : 2013
കന്നിപ്പെണ്ണേ കൺകദളിത്തേനേ
കണ്ടപാടെ കട്ടെടുത്ത പട്ടു നിലാവേ
ചിങ്ങം വന്നേ ചെങ്കതിരും കൊണ്ടേ
ചങ്കിനുള്ളിൽ കാത്തുവെച്ച താലി തരില്ലേ
കനവിൻ തോണി കൂട്ടു തുഴഞ്ഞോളേ
കുളിരും കായൽ കാറ്റിലുലഞ്ഞോളേ
കടവിൽ ദൂരേ പൂവരങ്ങിൽ നാളെ
പൂക്കൈത പൂത്താൽ കല്യാണമല്ലേ (2)
കുട്ടിക്കാലത്തെ പൂമ്പാറ്റപ്പെണ്ണേ
ഇഷ്ടം കൂടാനായി പോന്നില്ലേ പൊന്നേ
തൊട്ടാലൊട്ടുന്ന മിഠായിപ്പയ്യൻ
കെട്ടി കൊണ്ടോകാൻ വന്നില്ലേ എന്നെ
കുരുവിപ്പാട്ടിൽ കുപ്പിവള താളം
കനവിൻ ഉള്ളിൽ തപ്പു തക മേളം
ഒരു നാൾ നമ്മൾ കുഞ്ഞുവരമ്പോരം
കണ്ണാടിക്കണ്ണാലെ കിന്നാരം ചൊല്ലുന്നേരം
മഴ വന്നേ പതിയെ കാട്ടുചേമ്പിൻ ഇലയെടുത്തൊരു
കുട പിടിച്ചവളേ
കന്നിപ്പെണ്ണേ കൺകദളിത്തേനേ
കണ്ടപാടെ കട്ടെടുത്ത പട്ടു നിലാവേ
ചിങ്ങം വന്നേ ചെങ്കതിരും കൊണ്ടേ
ചങ്കിനുള്ളിൽ കാത്തുവെച്ച താലി തരില്ലേ
ഓ ..കന്നിപ്പെണ്ണേ ഓ കന്നിപ്പെണ്ണേ
ഹേയ് ചുണ്ടിൽ ചൂളങ്ങൾ ചുമ്മാതെ മൂളി
വണ്ടായി നീയെല്ലാം മിണ്ടാതെ മിണ്ടി
കണ്ടാലോടുന്ന കസ്തൂരി മാനേ
പണ്ടേ ഞാൻ നിന്റെ പിന്നാലെ കൂടി
പതിയെ ഞാനോ പൂമരമായി മാറി
തഴുകാനെത്തും തെന്നലു നീ ആയി
ഓ കുമിയും നാണം നിൻ കവിളിൽ കൂമ്പി
കുന്നോളം മോഹങ്ങൾ കണ്ണാരം പൊത്താനെത്തി
ഇതിലേ നീ വരുമോ പാതി പൂത്ത മണിമലരിനു
മധുമൊഴി തരുമോ...