Ninakkai Thozhee M ( from "Ninakkai" )

  • 7
  • 0
  • 0
  • 3
  • 0
  • 0
  • 0

Album : Ninakkai ( Ninakkai Series)
Lyric: East Coast Vijayan
Music: Balabhaskar
Singer: Biju Narayanan

Lyrics

നിനക്കായ് തോഴി പുനര്‍ജ്ജനിക്കാം
ഇനിയും ജന്മങ്ങൾ ഒന്നുചേരാം…
അന്നെന്റെ ബാല്യവും കൗമാരവും
നിനക്കായ് മാത്രം പങ്കുവയ്കാം…
ഞാൻ, പങ്കുവയ്ക്കാം...

(നിനക്കായ് തോഴി…)

നിന്നെയുറക്കുവാൻ താരാട്ടു കട്ടിലാണി-
ന്നെന്നോമനേ എൻ ഹൃദയം...
ആ ഹൃദയത്തിന്റെ സ്പന്ദങ്ങൾ
ഒരു താരാട്ടുപാട്ടിന്റെ ഈണമല്ലേ…?
നിന്നെവര്‍ണ്ണിച്ചു ഞാൻ, ആദ്യമായ് പാടിയ
താരാട്ടു പാട്ടിന്റെ ഈണമല്ലേ…?

(നിനക്കായ് തോഴി…)

ഇനിയെന്റെ സ്വപ്നങ്ങൾ നിന്റെ വികാരമായ്
പുലരിയും പൂക്കളും ഏറ്റുപാടും…
ഇനിയെന്റെ വീണാതന്ത്രികളിൽ
നിന്നെക്കുറിച്ചേ ശ്രുതിയുണരൂ….
ഇനിയെന്നോമലേ, നിന്നോര്‍മ തൻ
സുഗന്ധത്തിലെന്നും ഞാനുറങ്ങും
സുഗന്ധത്തിലെന്നും ഞാനുറങ്ങും...

(നിനക്കായ് തോഴി…)

:
/ :

Queue

Clear