Ithu Jeevitham

  • 5
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : Karthik, Gowri, Charan Raj
Lyrics : Rafeeq Ahamed
Music : Prashant Pillai
Year : 2013

Lyrics

ഓർക്കാതെ....ഒരുനാൾ നീ...
വാതിലിൽ വന്നുവോ....
മായാതെ മറയാതെ സ്വപ്നമായ് തീർന്നുവോ....

ഇതു് ജീവിതം വഴിയാത്രികർ നമ്മൾ
പോയിടാം വരൂ....വാടാതെ
ഇനി കല്ലുമുള്ളുകൾ കണ്ടറിയേണം
കണ്‍തുടച്ചു നാം പോകേണം
പുതു കാലങ്ങൾ വഴിനീർത്തുമ്പോൾ
വെയിലത്തും മഞ്ഞത്തും ഇളവില്ലാതെ കുടയില്ലാതെ
ഒരു നാളം തേടി നാം....പോയിടാം...പോയിടാം..
ജീവിതം ഒരു പാതയാണതിൽ
മുന്നോട്ടാർന്നു പോയിടാം....
ഓർക്കാതെ ഒരുനാൾ നീ
വാതിലിൽ വന്നുവോ....
മായാതെ മറയാതെ സ്വപ്നമായ് തീർന്നുവോ...

കാതിൽ നീ ചൊല്ലിത്തന്നോരീണം താളം കേട്ടൂ ഞാൻ
കാറ്റിന്റെ ചുണ്ടിൽ പിന്നെ പൂമാരിയിൽ
എണ്ണിത്തീരാതുള്ളിൽ നിന്റെ സങ്കല്പങ്ങൾ തന്നിൽ
എന്നെ കണ്ടുവോ....
ഓർമ്മതന്നിൽ എന്നും ഇങ്ങനെ
നീ നിന്നുവോ....
പണ്ടുമീ...വീഥിയിൽ എന്നെയും കാത്തു് നീ നിന്നുവോ
ഓർക്കാതെ...ഒരുനാൾ നീ
വാതിലിൽ വന്നുവോ.....
മായാതെ മറയാതെ സ്വപ്നമായ് തീർന്നുവോ....

നീ വിളിച്ചപോലെ ഓടിയെത്തി ഞാനാ
ദേവതാരപ്പൂക്കൾ വീഴും പാതയിൽ
ഹൊ ഹൊ ഹൊ ഹോ....നീ ചിരിച്ച പോലെ
പൂത്തു നിന്നു ദൂരെ....
ഏപ്രിലിൽ ഈ നിലാവിൻ താരയിൽ
ഈറൻ മഞ്ഞിൻ മൗനം തോരും പോലെ
മന്ദം നിന്റെ നാണവും വീണുടഞ്ഞു
പോരൂ ഏകയായ്....ലോലയായ്....കൂടെ നീ
മാരിയിൽ...വേനലിൽ....സ്നേഹപ്പൂങ്കാവിതിൽ
ആരോരും കാണാതെ
ഓർക്കാതെ....ഒരുനാൾ നീ....
വാതിലിൽ വന്നുവോ....വന്നുവോ....
മായാതെ...മായാതെ....
മറയാതെ....മറയാതെ...
സ്വപ്നമായ് തീർന്നുവോ....

:
/ :

Queue

Clear