Song Category : Film

in album: Pakaram

Dooram Theera

  • 3
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Manjari
Lyrics : Bichu Thirumala
Music : M.G Radhakrishnan
Year : 2012

Lyrics

ദൂരംതീരാ പാതകൾ തേടും
കാലംകാണാ യാത്രക്കാരാ
നീ തുടങ്ങിയ സഞ്ചാരങ്ങൾ
നീ തുടങ്ങിയിടത്താണിന്നും
ശരിയുടെ കടലിൽ നിന്നോ
തെറ്റിന്റെ കരയിൽ നിന്നോ
എങ്ങിനെ പിറവി പിറന്നു
ഉത്തരം അറിയാ ചോദ്യമിന്നും
ഉത്തരം അറിയാ ചോദ്യമിന്നും

ഉദിക്കാത്ത കിഴക്കിന്റെ പീടിക്കുള്ളിലമരാതെ
പടിഞ്ഞാറസ്തമസ്തിക്കാതെ കറങ്ങുമ്പോഴും
താളം തെറ്റാതെ പായും ദിനരാത്ര കൂത്തരങ്ങിൽ
കാലത്തിന്നൊടുങ്ങാത്ത കാത്തിരിപ്പ്
കാലത്തിന്നൊടുങ്ങാത്ത കാത്തിരിപ്പ്

( ദൂരംതീരാ... )

തുടിക്കുന്ന മനസ്സിന്റെ ചിരിക്കുള്ളിലലിയുന്നു
മിടിക്കുന്ന മിഴിനീരിൻ ശവക്കോലങ്ങൾ
ബന്ധങ്ങൾ ചേർന്നലക്കും
വിഴുപ്പു ഭാണ്ഡവും താങ്ങി
സ്നേഹത്തിൻ വെളൂത്തേടക്കാത്തിരിപ്പ്

( ദൂരംതീരാ... )

:
/ :

Queue

Clear