Song Category : Romantic

in album: Iniennum

Ithramelenthe Orishtam

  • 17
  • 0
  • 0
  • 1
  • 0
  • 1
  • 1

Singer : Jyotsna
Lyrics : Vijayan East Coast
Music : M Jayachandran
Year : 2004

Lyrics

ഇത്രമേലെന്തേ ഒരിഷ്ടം നിനക്കെന്ന്
എന്നോടു ചോദിച്ച കൂട്ടുകാരാ...
പറയുവാനേറെയുണ്ടെന്നാകിലും
എല്ലാം നിനക്കറിവുള്ളതല്ലേ..

ഇത്രമേലെന്തേ ഒരിഷ്ടം....

എന്നോ കൊതിച്ചതാം വല്‍സല്യമൊക്കെയും
ഏറെ നീ അന്നേ എനിയ്ക്കുനല്‍കി....
സൗമ്യനായ്‌ വന്നു നീ ചാരത്തണഞ്ഞെന്റെ
തരളിത മോഹങ്ങള്‍ കീഴടക്കി
താങ്ങാണു നീ എന്നു തോന്നി, പിന്നെപ്പോഴൊ
താരട്ടിനീണമായ്‌ മാറിയല്ലോ..
(ഇത്രമേല്‍ )

ഒന്നുമറിയാത്ത കുഞ്ഞിന്റെ നൈര്‍മ്മല്യം
അന്നേ നിന്നില്‍ ഞാന്‍ കണ്ടിരുന്നു
നന്മതന്‍ ആര്‍ദ്രമാം ഭാവഗീതം പോലെ
നിന്നെ നോക്കി ഞാന്‍ നിന്നിരുന്നു
സഫലമായ്‌ ഇന്നെന്റെ സ്വപ്നങ്ങളൊക്കെയും
നീയെനിക്കോമല്‍ പ്രതീക്ഷയായി..
(ഇത്രമേല്‍ )

:
/ :

Queue

Clear