Song Category : Film

Vida Parayaanay (from 'Shubhadinam')

  • 4
  • 1
  • 0
  • 10
  • 0
  • 0
  • 0

Singer : Vijay Yesudas
Music : Arjun Rajkumar
Lyrics : Gireesh Neyyar

Lyrics

മൃതി മാത്രം തേടിയോ
സ്മൃതിയാല്‍ എന്‍ വീഥിയില്‍
പ്രിയമായിട്ടെപ്പോഴും
മറുവാക്കായ് എത്തി നീ... (2)

വിധിയുടെ വീരസ്യങ്ങളെ
വഴിയറിയാതെ നീ...
ചിരിയുടെ മേല്‍ പടര്‍ന്നുവോ
കനിവറിയാതെ നീ ....

നാമൊരു കരിയില കൂട്ടം
ഇവിടെ.... വെറുതെ ....
കല പില കൂട്ടും തമ്മില്‍
അറിയാ പൊരുള്‍ തേടി...

ദുരയോടെ ഓടി
നമ്മള്‍ നേടിയതൊക്കെയും
ഉടയോനെ തിരയുന്നു
തിരിയാതൊരു നോവുമായ്

വിട പറയാനായ് മാത്രം
ഇഴ ചേര്‍ത്ത ബന്ധങ്ങള്‍
സ്വരമിടറി കേഴുന്നു
ശ്രുതിയറിയാ സന്ധ്യയും...

വിധിയുടെ വീരസ്യങ്ങളെ
വഴിയറിയാതെ നീ...
ചിരിയുടെ മേല്‍ പടര്‍ന്നുവോ
കനിവറിയാതെ നീ ....
വിധിയുടെ വീരസ്യങ്ങളെ
വഴിയറിയാതെ നീ...
ചിരിയുടെ മേല്‍ പടര്‍ന്നുവോ
കനിവറിയാതെ നീ .... (2)

:
/ :

Queue

Clear