Singers : Vidhu Prathap, K.S.Chithra
Lyrics : S. Ramesan Nair
Music : Ouseppachan
Year : 2002
ഗോകുലത്തിൽ താമസിക്കും ഗോപബാലൻ ദേവൻ
ആമയങ്ങൾ പൂണ്ടിരിക്കും എൻ മനസ്സിൻ നാഥൻ
നാഥനെന്റെ കണ്ണുനീരു തോരുന്നതിനായി
സ്നേഹമോടെ പൂവൽക്കൈയ്യാൽ
താലോലിപ്പൂ തോഴി...
യമുനാതീരത്തെ മധുമാസരാവിൽ
പ്രണയം നേദിക്കാൻ വരുമോ നീ രാധേ
അഴകേ മാറിൽ ഞാൻ വനമാലയാക്കും
മുരളികയറിയാതെൻ ചുണ്ടോടു ചേർക്കും
തഴുകും ഞാൻ നിന്നെ ചേർന്നലിയും നീ പിന്നെ
നിറകൂന്തൽ കാണുമ്പോൾ ആ മഴമേഘം മായുന്നു
നിൻ മുടിയിൽ തിരുകും മലരെന്നുടെ ഹൃദയമിതറിയൂ...
(ഗോകുലത്തിൽ)
മിഴിയും മുകിലും കൊണ്ടൊരു വീടു മേയാം
മഴയും വെയിലും കൊണ്ടമ്പാടി തീർക്കാം
യദുകുലമൊരു വൃന്ദാവനമാക്കി മാറ്റാം
ഇരു ചെവിയറിയാതെ ഇനിയെന്തു ചെയ്യാം
മിഴിയല്ലോ മിഴി, നിൻ മൊഴിയല്ലോ മൊഴി
മുഴുതിങ്കൾ വന്നാലും നിൻ മുഖമല്ലോ കണ്ണാടി
നിൻ കവിളിൽ തഴുകും മഴവില്ലിനു നിറമിതുമതിയോ...
ആലിലയിൽ പള്ളികൊള്ളും നീലബാലകനേ
നീലബാലകനേ പശുലോകപാലകനേ
വേദമെല്ലാം വീണ്ടെടുക്കാൻ മീനായിത്തീർന്നവനേ
വെണ്ണ കട്ടും മണ്ണു തിന്നും മായങ്ങൾ ചെയ്തവനേ
ഗോപികൾതന്നാട കട്ടു മാലണച്ചു നിന്നവനേ
ആലിലയിൽ പള്ളികൊള്ളും നീലബാലകനേ...
(ഗോകുലത്തിൽ)