Neeye Neeye

  • 5
  • 0
  • 0
  • 0
  • 0
  • 0
  • 0

Music : Kailas Menon
Lyrics : Hariha Haribabu
Singer : Prajith Prasannan, Sruthy Sivadas

Lyrics

നീയേ നീയേ
നിറനീലരാവിലേക താരമാവാൻ..
പോരു ചാരേ
നീഹാരമായി ഞാൻ
നീയേ നീയേ
ഒരു തീരമായി കാതിലൊന്നൊരുമ്മാൻ
പോരു കൂടെ തിരയായി ഞാൻ
നീയണിഞ്ഞ ചേലയായി ദൂരെ വാർ
മിഴി മാരിവിൽ
ഞാനലഞ്ഞ പാതയോര മാർകളിലെ
ജീവൻ തേടും ശ്വാസം പോലേ
നെഞ്ചിൻ വാതിൽ ചായുന്നേ..
നീയേ നീയേ
നിറനീലരാവിലേക താരമാവാൻ..
പോരു ചാരേ
നീഹാരമായി ഞാൻ..
പകലുകളാമോർമ നീ തിരയുമ്പോൾ
നിഴലിനു ഞാനില്ലേ വിരലുകൾ ഒന്നായി നാം
ജാലകത്തിനോരത്തായി നീയണഞ്ഞ നേരത്തോ
പാതി പെയ്തൊരാകാശം ചേർത്തു വച്ചതാരേ
നീയാമിതളിൽ പെയ്യാമഴയായി
കാറ്റുപാടുമീണമേറ്റു മെയ് നനയാം
നീയേ നീയേ
നിറനീലരാവിലേക താരമാവാൻ..
പോരു ചാരേ
നീഹാരമായി ഞാൻ..
ഹൃദയമിതാവോളം നീ പകരുമ്പോൾ
കടലതിനാഴങ്ങൾ നാമറിയുന്നോ സ്വയം
രാത്രി മുല്ല പൂക്കാതെ
ഓർത്തു നമ്മെ കാത്തെന്നും
രാവലിന്നു ചേലോടെ
മോതിരങ്ങൾ ആവാം
നീയാമുയിരേ തോരാതിനിയും
നാണമോലുമോർമ്മയായി വാവുണരാം
നീയേ നീയേ
നിറനീലരാവിലേക താരമാവാൻ..
പോരു ചാരേ
നീഹാരമായി ഞാൻ
നീയണിഞ്ഞ ചേലയായി ദൂരെ വാർ
മിഴി മാരിവിൽ
ഞാനലഞ്ഞ പാതയോരമാർന്നലിയെ
ജീവൻ തേടും.. ശ്വാസം പോലേ..
നെഞ്ചിൻ വാതിൽ ചായുന്നേ..

:
/ :

Queue

Clear