Singer : P Jayachandran
Lyrics : Gireesh Puliyoor
Music : Balabhaskar
Year : 1993
അനുരാഗശീലേ ബാലേ
രതിരാസലീലാലോലേ..
അതിമോഹാവേശമോടെ
വരവായി ശ്രാവണേന്ദു..
സുന്ദരാനന്ദ രംഗ സംഗമ വേഗം
ഇന്നു വന്നെൻ്റെ അന്തരംഗമേറീടും സാരസയാമം..
(അനുരാഗശീലേ)
മായാതെ മാനനീയം..
കാണായിടുന്നു കാമ്യം..
ആകർഷ മന്ദഹാസം..
കാണാതാവുന്നു സാമ്യം..
ഏതോ പദതാളം പകരാനും..
ഓരോ സുഖജാലം പടരാനും..
ഗഗനം പോലെ വിജനം പ്രേമഹൃദയം വന്നു വിളയാടൂ..
(അനുരാഗശീലേ)
ഏകാന്തമെന്നാരാമം ഏറീടും ചിന്താഭാരം
ആത്മാലാപം പോലെങ്ങും..
പാറീടും ഭൃംഗോന്മാദം
ഈ മോഹമഹാരം അണിയാനും..
സുമസായക രൂപം പുണരാനും
മധുരം ജീവനീയം വന്നു നിറയും മുന്നിലെന്നാളും..
(അനുരാഗശീലേ)