Song Category : Romantic

in album: Iniennum

Njan Ariyathe En (M)

  • 15
  • 0
  • 0
  • 3
  • 0
  • 1
  • 1

Singer : Vidhu Prathap
Lyrics : Vijayan East Coast
Music : M Jayachandran
Year : 2004

Lyrics

ഞാനറിയാതെയെന്‍ തരളിതമോഹങ്ങള്‍
സുരഭിലമാക്കിയ പുണ്യവതീ..
ആരെയോ കാതോര്‍ത്തിരുന്ന
ഞാനെപ്പോഴോ
നിന്‍ മുഖം, കണികണ്ടുണര്‍ന്നുവല്ലോ..
(ഞാനറിയാതെയെന്‍)

ഏതോ ശരത്‌കാല വര്‍ഷബിന്ദുക്കളായ്‌
നീലനിലാവിന്റെ തൂമന്ദഹാസമായ്‌
വെള്ളരിപ്രാവിന്റെ നിത്യ നൈര്‍മല്ല്യമായ്‌
പൂവായ്‌ പരാഗമായ്‌ പൂന്തെന്നലായ്‌
വന്നു നീയെന്നെ തലോടിയല്ലോ..
(ഞാനറിയാതെ)

ഏതോ സ്മരണതന്‍ ശാദ്വല ഭൂമിയില്‍
ശാരിക പാടിയ സൗവര്‍ണ്ണഗീതമായ്‌
നിത്യാനുരാഗത്തിന്‍ ദിവ്യസംഗീതമായ്‌
സത്യമായ്‌ മുക്തിയായ്‌ സന്ദേശമായ്‌
വന്നു നീയെന്നെ ഉണര്‍ത്തിയല്ലോ..
വന്നു നീയെന്നെ ഉണര്‍ത്തിയല്ലോ..
(ഞാനറിയാതെ‍)

:
/ :

Queue

Clear