Song Category : Ghazal

Orikkal Nee Paranju M (from "Orikkal Nee Paranju")

  • 7
  • 0
  • 0
  • 2
  • 0
  • 0
  • 0

Singer : Umbayee
Lyrics : Vijayan East Coast
Music : Umbayee
Year : 2009

Lyrics

ഒരിക്കൽ നീ പറഞ്ഞു
പ്രണയം ദിവ്യമെന്ന്
മധുരമെന്ന് അനഘമെന്ന്
അതിന്റെ സൗരഭം ലഹരിയെന്ന്... (2)
നമ്മളിൽ നന്മയുണർത്തുമെന്ന്
എന്നോടൊത്തിരി ഇഷ്ടമെന്ന്
ഒത്തിരിയൊത്തിരി ഇഷ്ടമെന്ന്...

പിന്നെന്നോ നീ പറഞ്ഞു
പ്രണയം പിശാചാണെന്നു
കണ്ടവരേ ഭൂമിയിലില്ലെന്നു
കേൾക്കുന്നതെ വെറുപ്പാണെന്ന് (2)

എന്നോടിഷ്ടമേയില്ലയെന്നു
മറ്റെല്ലാം പറഞ്ഞത് വെറുതെയെന്ന്
വെറുതെ വെറുതെ പറഞ്ഞതെന്ന്
( ഒരിക്കൽ നീ...)

കാണാതിരുന്നപ്പോൾ നീ പറഞ്ഞു
കണ്ടില്ലേ ഉള്ളിലിരുപ്പെന്ന്
മറ്റാരോടോ എനിക്കിഷ്ടമെന്ന്
കള്ളങ്ങൾ ഞാൻ പറയുവെന്ന് (2)

വിശ്വസിക്കാനേ കൊള്ളില്ലെന്ന്
കാണുമ്പോഴേ സ്നേഹമുള്ളുവെന്ന്
എല്ലാമെല്ലാം മനസ്സിലായെന്ന്
( ഒരിക്കൽ നീ...)

സഹൃദയരേ പ്രിയ സ്നേഹിതരേ
അറിഞ്ഞിരുന്നോ നിങ്ങൾ കേട്ടിരുന്നോ...
പ്രണയം ഇതുപോലെ പരിഭവമെന്ന്
പ്രണയിനിതൻ പരാതികളെന്ന് (2)
അവളുടെ ഓരോ ഇഷ്ടങ്ങളെന്ന്
അത് തന്നെയാണീ ഗസലെന്ന്
വിജയഗീതമായി നാം കേട്ടതെന്ന്‌...
( ഒരിക്കൽ നീ...)

:
/ :

Queue

Clear