Singer : K.J Yesudas
Lyrics : Vijayan East Coast
Music : M Jayachandran
Year : 2002
മുത്തേ...മുത്തിനും മുത്തേ...
അനുരാഗമുത്തേ! കരളിന്റെ മുത്തേ!
വെറുതെ, എന്തിനീ കള്ളപ്പിണക്കം..?
അറിയാതെയെന്തോ അറിഞ്ഞഭാവം, പിന്നെ
വാചാലമാം നിന്റെ ഈ മൗനം...
(മുത്തേ... മുത്തിനും...)
ഒരു വാക്കിലൊരു നോക്കിലരുതാത്ത-
തൊന്നും ഞാന്‍ ചെയ്തില്ലല്ലോ...
തനിച്ചാക്കി എങ്ങും ഞാന്‍ പോയില്ലല്ലോ...
ഒരിക്കലും ഒന്നും ഞാന്‍ ഒളിച്ചില്ലല്ലോ..
പിന്നെയുമെന്തേ ഇങ്ങനെ... ഇങ്ങനെ, ഇങ്ങനെ..?
(മുത്തേ... മുത്തിനും...)
അന്നാദ്യമാരാദ്യമെന്നറിയാതെ നാം കണ്ടൂ
പിന്നെ.. നീ മാത്രമായെന്നുമെന്റെ സ്വന്തം
അന്നേ എന്‍ ഹൃദയം നീ കവർണതല്ലേ
പിന്നെയുമെന്തേ ഇങ്ങനെ...?
ഇങ്ങനെ, ഇങ്ങനെ...ഇങ്ങനെ?
(മുത്തേ... മുത്തിനും...)