Song Category : Film

in album: Kai Ethum Doorathu

Poove Oru Mazhamutham (D)

  • 14
  • 0
  • 0
  • 2
  • 0
  • 0
  • 0

Singer : Franco, Fahad, Sujatha Mohan
Lyrics : S. Ramesan Nair
Music : Ouseppachan
Year : 2002

Lyrics

പൂവേ ഒരു മഴമുത്തം നിൻ കവിളിൽ പതിഞ്ഞുവോ
തേനായ് ഒരു കിളിനാദം നിൻ കാതിൽ കുതിർന്നുവോ
അറിയാതെ വന്നു തഴുകുന്നു നനവാർന്ന പൊൻ കിനാവ്
അണയാതെ നിന്നിൽ എരിയുന്നു അനുരാഗമെന്ന നോവ്
ഉണരുകയായ് ഉയിരുയിരിൻ മുരളികയിൽ ഏതോ ഗാനം (പൂവേ,....)

ഓരോരോ വാക്കിലും നീയാണെൻ സംഗീതം
ഓരോരോ നോക്കിലും നൂറല്ലോ വർണ്ണങ്ങൾ
ജീവന്റെ ജീവനായ് നീയെന്നെ പുൽകുമ്പോൾ
രാവെല്ലാം രാവാകും പൂവെല്ലാം പൂവാകും
ഹൃദയമന്ദാരമല്ലേ നീ (2)
മധുരമാം ഓർമ്മയല്ലേ
പ്രിയ രജനി പൊന്നമ്പിളിയുടെ താഴമ്പൂ നീ ചൂടുമോ (പൂവേ,....)

കാലൊച്ച കേൾക്കാതെ കനകതാരമറിയാതെ
കൺപീലി തൂവലിൽ മഴനിലാവ് തഴുകാതെ
നിൻ മൊഴി താൻ മുത്തൊന്നും വഴി നീളെ പൊഴിയാതെ
നിൻ കാൽക്കൽ ഇളമഞ്ഞിൽ വല്ലരികൾ പിണയാതെ
ഇതൾ മഴത്തേരിൽ വരുമോ നീ (2)
മണിവള കൊഞ്ചലോടെ
ഒരു നിമിഷം തൂവൽതളികയിൽ
ഓർമ്മക്കായ് നീ നൽകുമോ (പൂവേ..)

:
/ :

Queue

Clear