Song Category : Film

in album: Vismayathumbathu

Konji Konji Vilikkunna M

  • 20
  • 1
  • 0
  • 3
  • 0
  • 2
  • 1

Singer : Yesudas
Lyrics : Kaithapram
Music : Ouseppachan
Year : 2004

Lyrics

കൊഞ്ചി കൊഞ്ചി വിളിക്കുന്ന കാറ്റിനെ മറക്കാൻ
പൂവാം കുരുന്നിലയ്ക്കാകുമോ
തൊട്ടു തൊട്ടു കരയുന്ന കരയെ പിരിയാൻ
കടലിന്റെ കരളിന്നാകുമോ
നിന്നിലെന്നും നിറയും എന്നെയിനി മറക്കാൻ
നിന്റെ കനവുകൾക്കാകുമോ
എന്തിനാണിന്നുനിൻ ലോലമനസ്സിൽ അകലാനുള്ളൊരുഭാവം
എന്നെ പിരിയാനുള്ള വിചാരം

കടലല പോലും ആയിരം വെൺ നുരകൈകളാൽ
കരയേ തേടുമ്പോൾ
നിന്നെയും തേടി നിൻ വഴിത്താരയിൽ നീറും
മനമോടേ ഞാൻ നിൽപ്പൂ
ചിറകടിച്ചുയരുമെൻ ചിത്രപ്രതീക്ഷകൾ കനലായെരിഞ്ഞടങ്ങുന്നു
നീയില്ലെങ്കിൽ നിന്നോർമ്മകളില്ലെങ്കിൽ സ്വപ്നങ്ങളില്ലാതെയാകും
ഞാനൊരു പാഴ്‌മരുഭൂമിയാകും

കാറ്റിന്നൂഞ്ഞാൽ ഇല്ലെങ്കിലെങ്ങനെ പൂവുകൾ
തുള്ളിത്തുള്ളി ചാഞ്ചാടും
നീയാം നിഴൽത്തണലില്ലെങ്കിലെന്നിലെ
സ്വപ്നങ്ങൾ എങ്ങനെ വിരിഞ്ഞാടും
വിടപറഞ്ഞകലുമെൻ നെഞ്ചിലെ മോഹങ്ങൾ നീയെന്നരികിലില്ലെങ്കിൽ
വിടപറയാൻ നിനക്കെങ്ങനെകഴിയും നാം
ഇരുപേരല്ലല്ലോ
നമ്മൾ ഇരുപേരല്ലല്ലോ

:
/ :

Queue

Clear