Madhuramo Nombaramo

  • 6
  • 0
  • 0
  • 0
  • 0
  • 1
  • 0

Singers : Umbayee, Manjari
Lyrics : Vijayan East Coast
Music : Umbayee
Year : 2009

Lyrics

മധുരമോ നൊമ്പരമോ
മധുരിക്കുന്നൊരു നൊമ്പരമോ
മൗനമോ വാചാലമോ
മൗനമാമൊരു വാചാലതയോ...
എന്താണീ പ്രണയം...?
സ്നേഹിതരെ, നിങ്ങൾക്കറിയാമോ
ഒന്നു പറയാമോ......?
(മധുരമോ നൊമ്പരമോ...)

സത്യമോ മിഥ്യയോ
സത്യമാമൊരു മിഥ്യയോ....?
ഹൃദ്യമോ വിരസമോ
ഹൃദ്യമാമൊരു വിരസതയോ
എന്താണീ പ്രണയം
സോദരരെ, നിങ്ങൾക്കറിയാമോ
ഒന്നു പറയാമോ....
(മധുരമോ നൊമ്പരമോ...)

സ്വാർത്ഥതയോ നിസ്വാർഥതയോ
സ്വാർത്ഥമാമൊരു നിസ്വാർത്ഥതയോ
പുണ്യമോ പാപമോ
പുണ്യമാമൊരു പാപമോ
എന്താണീ, പ്രണയം
സഹൃദയരെ, നിങ്ങൾക്കറിയാമോ
ഒന്നുപറയാമോ
(മധുരമോ നൊമ്പരമോ...)

:
/ :

Queue

Clear