Singer : Santhosh Kesav
Lyrics : S. Rameshan Nair
Music : Ouseppachan
Year : 1999
പൊന്നിൻവളകിലുക്കി വിളിച്ചുണർത്തി
എന്റെ മനസ്സുണർത്തി
മണിത്തിങ്കൾ വിളക്കുമായ് പോരും നിലാവേ
കണിതുമ്പപൂത്താൽ നിന്റെ കല്യാണമായ്
ആതിരരാവിൽ നവവധുവായ് നീ അണയുകില്ലേ
ഒന്നും മൊഴിയുകില്ലേ
ശ്രീമംഗലേ നിൻ കാലോച്ച കേട്ടാൽ
ഭൂമിക്ക് വീണ്ടും താരുണ്യമായ്
മാറത്ത് മാൻമിഴി ചായുന്നതോർത്താൽ
മാരന്റെ പാട്ടിൽ പാൽത്തിരയായ്
തളിർക്കുന്ന ശിൽപ്പം നീയല്ലയോ
ആ മിഴിക്കുള്ളിൽ ഞാനെന്നും ഒളിക്കില്ലയോ
തനിച്ചൊന്നു കാണാൻ കൊതിക്കില്ലയോ
നമ്മൾ കൊതിക്കില്ലയോ
കാറണിക്കൂന്തൽ കാളിന്ദിയായാൽ
താരകപ്പൂക്കൾ തേൻചൊരിയും
രാമഴമീട്ടും തംബുരുവിൽ നിൻ
പ്രേമസ്വരങ്ങൾ ചിറകണിയും
മറക്കാത്ത രാഗം നീലാംബരി
എന്നും മനസ്സിന്റെ താളത്തിൽ മയിൽക്കാവടി
എനിക്കുള്ളതെല്ലാം നിനക്കല്ലയോ
എല്ലാം നിനക്കല്ലയോ