Singer : Imbachi (Street Academics)
Lyrics : Imbachi (Rap), Sandhoop Narayanan
Music : Wazim-Murali
Year : 2020
തല തെറിച്ചൊരു ആൾക്കൂട്ടമെത്തി
കാണാക്കാഴ്ചകൾക്കപ്പുറത്തു അതിരുകൾ കേറി
നിധി തേടി രാജാക്കൾ ഇത് നമ്മുടെ
ഭരണകാലം മേലാളൻമാർ നമ്മ നാലും
വഴി വഴി വരി ആയി നിന്ന് താളം
ധിറുതിയിൽ ചിലവര് അവശനാകും
കാണാ കാഴ്ചകൾക്കുണ്ട് ക്ഷാമം
സാറേ പണ്ടേ ഞാനീ തരികിട ആണേ
ശനിദശ കാണും എന്നാലും
മൊട മൊട ആകും ഇവരുടെ ശീലം
മുന്നോട്ടാണിനി സഞ്ചാരം
രസികരമാകും ഈ നാളും
കലപില പാടുന്നു എല്ലാരും
താന്തോന്നികളെ പോലേ കാണും
കുരുത്തക്കേടിലും ആനന്ദം
തലപോയ തെങ്ങിന്റെ മണ്ടേല്
മല പോലെ നാലഞ്ചു മത്തങ്ങ
കടലാസുകൊണ്ടുള്ള വഞ്ചിയിൽ
കടലേഴും ഒന്നിച്ചു പോകാൻ മോഹം
മാനം തേടി ഞാനും കാണാത്ത
കാഴ്ചകൾ കൊതിക്കും ഹൃദയത്തിൽ
ഉള്ള തീ കെടാതെ അലയുന്ന സ്വർഗ്ഗ
രാജ്യത്തേക്ക് തുടരാനായ്
പല വിധ രസികര അനുഭവങ്ങളും
ഒരു പൊടി കൊമ്പും നിലവധി കാണും
തല പുകയണ ചില മാഞ്ഞാളം
ഞരമ്പുകളിലോ വെപ്രാളം
കലപില പാടുന്നു എല്ലാരും
ചില പല പറയാനും ഉണ്ടാകും
പറയണ വാക്കുകൾ തീപ്പൊരി ആകും
ഇത് നമ്മുടെ സ്വന്തം സാമ്രാജ്യം
തലപോയ തെങ്ങിന്റെ മണ്ടേല്
മല പോലെ നാലഞ്ചു മത്തങ്ങ
കടലാസുകൊണ്ടുള്ള വഞ്ചിയിൽ
കടലേഴും ഒന്നിച്ചു പോകാൻ മോഹം