Oru Cheru Punchiri M ( from "Ennennum" )

  • 2
  • 0
  • 0
  • 2
  • 0
  • 0
  • 0

Singer : M.G.Sreekumar
Lyrics : Vijayan East Coast
Music : Vijay Karun
Year : 2010

Lyrics

ഒരു ചെറുപുഞ്ചിരി മിഴികളിൽ തൂകി-
വന്നെന്നെ തഴുകിയ താരുണ്യമേ (2)
സങ്കൽപ്പങ്ങൾക്ക് ചിറകുകൾ നൽകിയ സന്ദേശമേ
ചിന്തകൾക്കനുരാഗവർണങ്ങൾ ചാലിച്ച സൗഭാഗ്യമേ
വാരി വിതരട്ടെ നിൻ വഴിത്താരയിൽ
സൗവർണ്ണജീവിതപുഷ്പങ്ങൾ.

ഒരു ചെറുപുഞ്ചിരി മിഴികളിൽ തൂകി-
വന്നെന്നെ തഴുകിയ താരുണ്യമേ
അറിയാതെ എത്തിയ താരുണ്യമേ
എവിടെയാണെങ്കിലും
ഏതുസൗഭാഗ്യംമൂടിപുതപ്പിച്ചുറക്കിയാലും
എൻവിളികേൾക്കതൊരുനാളെങ്കിലും
എൻ മുഖം കാണാത്തൊരുമത്രയെങ്കിലും
ഇനിയെന്റെ പ്രിയസഖിക്കാകുമോ
കാത്തിരിക്കാൻ കാത്തിരിക്കാൻ.
( ഒരു ചെറുപുഞ്ചിരി...)

വരികില്ലേ സഖി എന്നരികിൽ
പകലൈൻ പൊൻപ്രഭ അണയും മുൻപേ (2)
വെറുതെയിത്തിരി ഇത്തിരി നേരം
കരലാളനസുഖനിമിഷങ്ങളിൽ
അനുരാഗത്തിന്റെ പുളകസുമങ്ങൾ
വിരിയിക്കുവാൻ...വിരിയിക്കുവാൻ...
( ഒരു ചെറുപുഞ്ചിരി...)

:
/ :

Queue

Clear