Singer : Umbayee
Lyrics : Vijayan East Coast
Music : Umbayee
Year : 2009
മനസ്സെന്ന മാന്ത്രികചെപ്പിൽ വന്നൊളിച്ചെന്തോ
കവർന്നെടുത്തകന്നൊരെൻ പെൺകിടാവേ...
മതിയായെങ്കിൽ, കണ്ടു കൊതിതീർന്നെങ്കിൽ...
മറിച്ചൊന്നും പറയാതെ നേർന്നിടാം,
നിനക്കു മംഗളം ഞാൻ
നേർന്നിടാം... മംഗളം ഞാൻ...
(മനസ്സെന്ന...)
അനുരാഗ കവിതകളൊരുപാട്
കുറിച്ചെന്റെ ഹൃദയത്തിലെന്നേ നീ
പണിതുയർത്തി, ഒരു താജ്മഹൽ...
അനുരാഗപ്പൂക്കൾതൻ
പരിമളം വിതറി നീ
മനസ്സെന്നേ വൃന്ദാവനവുമാക്കി
(മനസ്സെന്ന...)
പരിഭവമില്ലെനിക്കൊട്ടും പരാതിയും
ഇനിയെന്റെ പ്രിയസഖി
എന്തുചെയ്തീടിലും...
ഒരു ജന്മസുകൃതമായ്
എന്നും കരുതുവാൻ
ഒരുപാട് നൽകി നീ പോയതല്ലേ
(മനസ്സെന്ന...)