Song Category : Film

May Masam F (from 'Natturajavu')

  • 3
  • 0
  • 0
  • 3
  • 0
  • 0
  • 0

Singer : Sujatha Mohan
Lyrics : Gireesh Puthenchery
Music : M Jayachandran
Year : 2003

Lyrics

മെയ് മാസം മനസ്സിനുള്ളിൽ
മഴത്തുള്ളിയായ് തുള്ളിത്തുളിയ്ക്കും
ചെറിപ്പൂക്കൾ ചിരിക്കാറ്റിൻ
ചെപ്പു തുറക്കാൻ പമ്മിപ്പറക്കും...
മെയ് മാസം മനസ്സിനുള്ളിൽ
മഴത്തുള്ളിയായ് തുള്ളിത്തുളിയ്ക്കും
ചെറിപ്പൂക്കൾ ചിരിക്കാറ്റിൻ
ചെപ്പു തുറക്കാൻ പമ്മിപ്പറക്കും...
കുക്കുക്കൂ കുയിൽക്കൂട്ടിൽ
തുത്തുത്തു തുയില്‍പ്പാട്ടിൽ
പറയാൻ മറന്നതെന്തെടോ എടോ...

തൊട്ടു തൊട്ടു മെയ് മാസം മനസ്സിനുള്ളിൽ
മഴത്തുള്ളിയായ് തുള്ളിത്തുളിയ്ക്കും
ചെറിപ്പൂക്കൾ ചിരിക്കാറ്റിൻ
ചെപ്പു തുറക്കാൻ പമ്മിപ്പറക്കും...

പറന്നു പോകും പ്രണയപ്രാവുകൾ പാട്ടു മീട്ടുന്നു...
കുളിർ നിലാവേ നിന്നെ ഞാനീ പുതപ്പിൽ മൂടുന്നു...
സുറുമ മായും മിഴികളിൽ നീ സൂര്യനാകുന്നു...
സൂര്യകാന്തി ചെണ്ടുമല്ലിയിൽ ഉമ്മ വയ്ക്കുന്നൂ...
കൊച്ചു പിച്ചിക്കരിമ്പേ എൻ മുത്തുത്തരിമ്പേ
പിണങ്ങാതെടോ എടോ...

തത്തി തത്തും മെയ് മാസം മനസ്സിനുള്ളിൽ
മഴത്തുള്ളിയായ് തുള്ളിത്തുളിയ്ക്കും
ചെറിപ്പൂക്കൾ ചിരിക്കാറ്റിൻ
ചെപ്പു തുറക്കാൻ പമ്മിപ്പറക്കും...

ആപ്പിൾപ്പൂക്കൾ കവിളിൽ നുള്ളും ഏപ്രിലാവുന്നൂ...
ആമസോൺ നദി നിന്റെ മിഴിയിൽ തെന്നിയൊഴുകുന്നൂ...
കാതൽ മാസം കനവിനുള്ളിൽ കവിത മൂളുന്നു...
കണ്ണിലെഴുതാൻ മഷിയൊരുക്കാൻ മുകിലുലാവുന്നു...
എന്റെ മുല്ലക്കൊടിയേ എൻ മഞ്ഞു തുളിയേ
പിണങ്ങാതെടോ എടോ...

മുത്തു മുത്തു മെയ് മാസം മനസ്സിനുള്ളിൽ
മഴത്തുള്ളിയായ് തുള്ളിത്തുളിയ്ക്കും
ചെറിപ്പൂക്കൾ ചിരിക്കാറ്റിൻ
ചെപ്പു തുറക്കാൻ പമ്മിപ്പറക്കും...
കുക്കുക്കൂ കുയിൽക്കൂട്ടിൽ
തുത്തുത്തു തുയില്‍പ്പാട്ടിൽ
പറയാൻ മറന്നതെന്തെടോ എടോ...

തൊട്ടു തൊട്ടു മെയ് മാസം മനസ്സിനുള്ളിൽ
മഴത്തുള്ളിയായ് തുള്ളിത്തുളിയ്ക്കും.. ഓഹോ...
ചെറിപ്പൂക്കൾ ചിരിക്കാറ്റിൻ
ചെപ്പു തുറക്കാൻ പമ്മിപ്പറക്കും...
യായ് യായി യേ യായ് യായി യേ ഓ
യായി യായി യായിയേ യായ് യായി യേ

:
/ :

Queue

Clear