Song Category : Film

Poovamkurunnile

  • 8
  • 0
  • 0
  • 6
  • 0
  • 0
  • 0

Singer : Ranjith Jayaraman
Lyrics : Rajesh Pinnadan
Music : Sethu Anand
Year : 2022

Lyrics

പൂവാങ്കുരുന്നിലെ പൂവാകെ തുടുത്തു
കണ്ണാന്തളിയോ കണ്ണുപൊത്തി ചിരിച്ചു... (2)
പൂ വേണോ പൂ വേണോ തൊടിയാകെ പൂക്കളം
ഊഞ്ഞാലിന്നായം പോലെ...
എൻ മനസ്സും കുതിക്കുന്നു...

(പൂവാങ്കുരുന്നിലെ...)

ഓമലാളിൻ തൂമിഴിയിൽ ഓണനാളിൻ പൊൻവെയിൽ
ഓമനേ നിൻ ചുണ്ടിണകൾ ഓമനിക്കും മന്ദഹാസം
പാതിരാവിൻ പാൽനിലാവിൽ പാരിജാതപ്പൂമണം
പാതിചാരിയ വാതിലിൻ ചാരെ...
കേട്ടു ഞാനൊരു തരിവളക്കൊഞ്ചൽ...

പൂവാങ്കുരുന്നിലെ പൂവാകെ തുടുത്തു
കണ്ണാന്തളിയോ കണ്ണുപൊത്തി ചിരിച്ചു...
പൂ വേണോ പൂ വേണോ തൊടിയാകെ പൂക്കളം
ഊഞ്ഞാലിന്നായം പോലെ...
എൻ മനസ്സും കുതിക്കുന്നു...

കാവായകാവെല്ലാം പൂവുണ്ടെടി തേൻതുമ്പീ...
പൂവായ പൂവെല്ലാം തേനുണ്ടെടി പൂത്തുമ്പീ...
ഒരുവല്ലം പൂ നീ കൊണ്ടതായോ
പിന്നെ തിരതല്ലും മോഹക്കായൽ നീന്തിവായോ... (2)

:
/ :

Queue

Clear