Song Category : Romantic

in album: Aadyamai

Etho Swakaryam (M)

  • 15
  • 0
  • 0
  • 1
  • 0
  • 1
  • 0

Singer : G Venugopal
Lyrics : Vijayan East Coast
Music : Balabhaskar
Year : 1999

Lyrics

ഏതോ സ്വകാര്യം പറയാൻ കൊതിച്ചപോൽ
അന്നെന്റെ കണ്മണി പുഞ്ചിരിച്ചു
എന്നരികിൽ വന്നു, കുണുങ്ങിനിന്നു...
കൊഞ്ചി ക്കുണുങ്ങി നിന്നു..
ഞാൻ സ്വയം മറന്നു ...(ഏതോ സ്വകാര്യം...)

ഒരു മാത്രയെന്തോ, നിനച്ചപോൽ പിന്നവൾ
പറയാൻ കൊതിച്ചത് പറയില്ലെന്നായ്....
അരികിൽ വരുകില്ലെന്നായ് ...ഒന്നും കേൾക്കേണ്ടെന്നായ്...
ഇഷ്ടം കൂടില്ലെന്നായ്...(ഏതോ സ്വകാര്യം...)

ചുണ്ടിലെ തേൻകണം ചുംബനം ദാഹിച്ച
പരിഭവമാണെന്ന് ഞാനറിഞ്ഞു....
കരവലയത്തിൽ ഒതുക്കി ഞാനപ്പൊഴേ
അധരം കൊണ്ടധരത്തിൽ മധുനുകർന്നു
മധുര സ്വപ്നങ്ങളെ താലോലിച്ചവൾ
അന്നു കഥകൾ ചൊല്ലി (ഏതോ സ്വകാര്യം...)

:
/ :

Queue

Clear