Song Category : Film

in album: Karuman Kasappan

Pogadhe Duet

  • 3
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : Sarath
Lyrics : Ushanth Thavath
Music : Jyothi Kannan
Year : 2012

Lyrics

പോകാതെ പോകാതെ
കണ്ണിൽ നിന്നും മായാതെ
കണ്ണാലെ നിൻ കണ്ണാലെ
നെഞ്ചിൽ കുത്തി പോകാതെ
എൻ ഉള്ളിലുറങ്ങും പൂവേ
എന്നെ പാടി മയക്കും കാറ്റേ
മനസ്സാകെ നിറച്ചിട്ടെങ്ങും പെണ്ണെ പോകാതെ

സുൻ സു....

കണ്ണാടി കാണുമ്പോഴും
കൺമുമ്പിൽ നീയാ പെണ്ണെ
കണൊന്നടച്ചാൽ പോലും
കനവാകെ നീയാ പെണ്ണെ
കൊലുസിന്റെ കൊഞ്ചൽ പോലും
കാശാന്റെ പേര് വിളിക്കും
അത് ചൊല്ലും പ്രേമം പോലും
അറിയാതെ പോകുവതെന്തെ
മഴപെയ്തു തോരാൻ നിൽക്കും
മഴവില്ലിൻ കഥയറിയാമോ
കുന്നോളം മോഹമടക്കും
പെണ്ണിന്റെ മനമറിയാമോ
എടാ പോടാ ഇത് വേണ്ട
നീ നേരം കളയാതെടാ
(പോകാതെ...)

ആ...ആ...

മഴയേറ്റ് നനയുമ്പോഴും
കുടയായ് പോരാമെന്നും
വെയിലേറ്റ് വാടുമ്പോഴും
തണലായ് മാറാമെന്നും
ഒരു വാക്കു മിണ്ടാതെന്റെ
കരളിൽ മുറിപ്പാടാക്കി
പറയാതെ പോവുകയാണേ
വൻപുള്ള ഉണ്ടകണ്ണീ
കസ്തൂരി തേടി നടക്കും
മാൻപേട അറിയുന്നില്ല
തന്നിൽ നിറഞ്ഞൊരു ഗന്ധം
അതു പോലെ നീയും ഞാനും
ഇനിയൊന്നും പറയേണ്ട
നീയെന്നെ കൊല്ലാതെടാ
(പോകാതെ...)

:
/ :

Queue

Clear