Lyric : Rajeev Alunkal
Music : M K Arjunan
Singer : Abhijith Kollam
മുത്താരക്കൊമ്പത്തെ തത്തമ്മപ്പെണ്ണാളിനെന്താണ്
എന്നെ കണ്ണിൽ നാണം..
മുന്നാഴി മുല്ലപ്പൂ തന്നാലും മൂളില്ലേ
മുത്താം മുത്തേ ഊഞ്ഞാലീണം
പിന്നിയിട്ട പൊൻപീലിതുമ്പിൽ
തുമ്പി നല്ല തേനിമ്പമോടെ
പറന്നൊന്നു വന്നിരുന്നു..
പാടി എന്റെ മോഹം..
മുത്താരക്കൊമ്പത്തെ തത്തമ്മപ്പെണ്ണാളിനെന്താണ്
എന്നെ കണ്ണിൽ നാണം...
നാട്ടുവഴിയോരത്തു പൂക്കും
നാലുമണി പൂവാം കുരുന്നേ
നിന്നെയൊന്നു കാണാതിരുന്നാൽ
പിന്നെയെന്തോ നോവാണ് പൊന്നെ
കവിളഴകിനു കണ്ണീറുന്നേരം പൊട്ടുംകുത്തി
കരിവളയുടെ കിന്നാരം കാതോർക്കുമ്പോൾ
മെഴുകുതിരിയുടെ നാളങ്ങൾ ആടുമ്പോലെ നിന്റെ മിഴി തിരയണതെന്താണ് മിന്നാമിന്നി
എന്നോടെല്ലാം കാതിൽ ചൊല്ല്..
മുത്താരക്കൊമ്പത്തെ തത്തമ്മപ്പെണ്ണാളിനെന്താണ്
എന്നെ കണ്ണിൽ നാണം...
പേടമാന്റെ കണ്ണോടു കൂടി
തേടിവന്നതെന്താണ് പിന്നെ
താലികോർത്ത നൂലായി നെഞ്ചിൽ
ചേലിലൊന്നു ചേർന്നൊട്ടി മെല്ലെ
തിണു വയലിന് ഓരത്തെ കൈതക്കാടിനുള്ളിൽ
ഇളവെയിലൊരു കണ്ണാടി നീട്ടുമ്പോൾ
കളിപറയണ കുഞ്ഞാറ്റ കുഴലിൽമിന്നും ചേലായി
കുളിരിളകുന്ന കാറ്റായി ഞാൻ നിന്നെയെന്നും
നിന്നോടിഷം കാതിൽ മൂളാം...
മുത്താരക്കൊമ്പത്തെ തത്തമ്മപ്പെണ്ണാളിനെന്താണ്
എന്നെ കണ്ണിൽ നാണം..
മുന്നാഴി മുല്ലപ്പൂ തന്നാലും മൂളില്ലേ
മുത്താം മുത്തേ ഊഞ്ഞാലീണം
പിന്നിയിട്ട പൊൻപീലിതുമ്പിൽ
തുമ്പി നല്ല തേനിമ്പമോടെ
പറന്നൊന്നു വന്നിരുന്നു..
പാടി എന്റെ മോഹം..