Souparnikayil

  • 5
  • 0
  • 0
  • 1
  • 0
  • 0
  • 0

Singer : Sangeetha
Lyrics : Chovallur Krishnankutty
Music : Sneha Jyothi
Year : 1999

Lyrics

സൗപർണികയിൽ പുലരിയിൽ നീരാടി
സുപ്രഭാത ഗീതങ്ങൾ പാടി.. (2)
ഭജിക്കുവാൻ മോഹം
തിരുമുമ്പ് വരുന്നു ഞാൻ
തൃപ്പാദ പങ്കജം തേടി.. (2)

(സൗപർണികയിൽ)

ആദി വിജാക്ഷരി നീ
എൻ നാവിലെന്നെന്നും
ദേവി സരസ്വതിയായ് വിളങ്ങേണം.. (2)

ഞാനാലപിക്കുന്ന സ്വരരാഗങ്ങളിൽ
നാദാമ്പികയായി നീ വിളങ്ങേണം.. (2)
ആരോഹണങ്ങളിൽ അവരോഹണങ്ങളിൽ
ആധാര ശ്രുതിയായി നീ മുഴങ്ങേണം..

(സൗപർണികയിൽ)

കുടജാദ്രയിൽ നിന്നും
പറന്നു വന്നു ഈ നടയിൽ
കീർത്തനം പാടുന്ന
കിളിമകളേ.. (2)
നിന്നെ നമസ്ക്കരിക്കാൻ
തോന്നുന്നു ഈ ഭാഗ്യം
പൂർവജന്മാർജ്ജിത പുണ്യമല്ലോ.. (2)
ഈ തിരു സന്നിധിയിൽ
ഒരു ഗാനമെങ്കിലും
പാടുന്നൊരു മുഹൂർത്തം ധന്യമല്ലോ..

(സൗപർണികയിൽ)

:
/ :

Queue

Clear