Singer : Sreeram, Swarnalatha
Lyrics : Gireesh Puthenchery
Music : Suresh Peters
Year : 2001
സ സ സ പ മ മ മ ഗ രി സ സ നി
സ സ സ പ മ മ മ ഗ രി സ സ നി
പൊട്ടു കുത്തെടീ പുടവ ചുറ്റെടീ
ചിക്കാം ചിക്കാം ചീതപ്പെണ്ണേ ചിക് ചികാ...
മുത്തെടുക്കടീ മുടിയിൽ വെയ്ക്കടീ
ചിക്കാം ചിക്കാം ചീതപ്പെണ്ണേ ചിക് ചികാ...
പൊന്നേ അണിയാപ്പൊന്നേ...
മുല്ലേ വിരിയാമുല്ലേ....
പൂനിലാത്തെല്ലുരുകുന്നേ...
മുഖത്തിങ്കൾ മൂടുവാൻ...
കണിക്കൊന്ന മഞ്ഞണിയുന്നേ...
മണിക്കമ്മൽ തീർക്കുവാൻ...
പൊട്ടു കുത്തെടീ പുടവ ചുറ്റെടീ
ചിക്കാം ചിക്കാം ചീതപ്പെണ്ണേ ചിക ചികാ...
ചിക് ചികാ ..ചിക് ചികാ...
മുത്തെടുക്കടീ മുടിയിൽ വെയ്ക്കടീ
ചിക്കാം ചിക്കാം ചീതപ്പെണ്ണേ ചിക് ചികാ..
ചിക് ചികാ ..ചിക് ചികാ
അലങ്കാര ദീപം കത്തും കണ്ണാണേ...
മണിച്ചെമ്പകപ്പൂമൊട്ടിൻ നിറമാണേ...
പെയ്യാമുകിൽ ചങ്ങല പോലെ മെടഞ്ഞിട്ട വാർമുടിയല്ലേ...
തുലാമിന്നൽ മിന്നണ പോലെ അരഞ്ഞാണമല്ലെ...
തങ്കമേ നിന്നെയുരുക്കാൻ കൊതിക്കുന്നു പൊൻ വെയിൽ...
വെൺകല കാൽത്തള ചാർത്താൻ ഒരുങ്ങുന്നു താരകൾ...
പൊട്ടു കുത്തെടീ പുടവ ചുറ്റെടീ
ചിക്കാം ചിക്കാം ചീതപ്പെണ്ണേ ചിക ചികാ...
ചിക് ചികാ ..ചിക് ചികാ...
മുത്തെടുക്കടീ മുടിയിൽ വെയ്ക്കടീ
ചിക്കാം ചിക്കാം ചീതപ്പെണ്ണേ ചിക് ചികാ..
ചിക് ചികാ ..ചിക് ചികാ....
മഴക്കാറു മായം കാട്ടും രാവാണേ...
മദം പൊട്ടി നിൽക്കും പെണ്ണിൻ നെഞ്ചാണേ...
നിലാമെത്ത നീർത്തി വിരിക്കടീ...
കിളിത്തൂവൽ കൊണ്ടു പുതയ്ക്കടീ....
വഴിക്കോണിൽ തത്ത ചിലച്ചെടീ വരുന്നുണ്ടു മാരൻ...
വാനിലെ ചില്ലു വിളക്കിൽ തിരി തുമ്പു താഴടീ....
മാറിലെ താമരമൊട്ടിൽ കുളിർ ചാന്തുചാർത്തടീ....
പൊട്ടു കുത്തെടീ പുടവ ചുറ്റെടീ
ചിക്കാം ചിക്കാം ചീതപ്പെണ്ണേ ചിക ചികാ...
ചിക് ചികാ ..ചിക് ചികാ...
മുത്തെടുക്കടീ മുടിയിൽ വെയ്ക്കടീ
ചിക്കാം ചിക്കാം ചീതപ്പെണ്ണേ ചിക് ചികാ..
ചിക് ചികാ ..ചിക് ചികാ...
പൊന്നേ അണിയാപ്പൊന്നേ...
മുല്ലേ വിരിയാമുല്ലേ....
പൂനിലാത്തെല്ലുരുകുന്നേ...
മുഖത്തിങ്കൾ മൂടുവാൻ...
കണിക്കൊന്ന മഞ്ഞണിയുന്നേ...
മണിക്കമ്മൽ തീർക്കുവാൻ...
പൂനിലാത്തെല്ലുരുകുന്നേ...
മുഖത്തിങ്കൾ മൂടുവാൻ...
കണിക്കൊന്ന മഞ്ഞണിയുന്നേ...
മണിക്കമ്മൽ തീർക്കുവാൻ...