Singer : Umbayee
Lyrics : Vijayan East Coast
Music : Umbayee
Year : 2010
ഒരാളിന്നൊരാളോട് കാട്ടാൻ കഴിയുന്ന
സ്നേഹത്തിനപ്പുറം സ്നേഹമുള്ളിൽ
നിറഞ്ഞു തുളുമ്പുമെങ്കിൽ...
ഇല്ലാത്ത കോപമായ്
പിന്നതു മാറുന്ന സ്നേഹമാണോമനേ ഈ പ്രണയം..
എന്റെ വസന്ത സ്മൃതികളിലെന്നും
എന്നെയുണർത്തും പ്രിയകാമിനീ...
എന്നനുരാഗ, സ്വപ്നങ്ങളിലെന്നും
എന്നെ നയിക്കും നിറപൗർണമീ
അറിയുന്നു ഞാനത്, കേൾക്കുന്നു
ഞാനത്, എന്നോമലാളേ ഉള്ളം...
തുറന്നു കാണുന്നു ഞാൻ..
(ഒരാളിന്നൊരാളോട് ..)
എൻ ചുടുനെടുവീർപ്പുകൾക്കിനിയെന്നും
സ്നേഹസാനിധ്യമായ് തീർന്നവളേ...
എൻ ഹൃദ്സ്പന്ദന ഗീതികൾക്കെന്നും
കാംഭോജി രാഗം പകർന്നവളേ....
അറിയുന്നു ഞാനത്, കേൾക്കുന്നു ഞാനത്
എന്നോമലാളേ ഉള്ളം തുറന്നു കാണുന്നു ഞാൻ....
ഒരാളിന്നൊരാളോട് കാട്ടാൻ കഴിയുന്ന
സ്നേഹത്തിനപ്പുറം സ്നേഹമുള്ളിൽ
നിറഞ്ഞു തുളുമ്പുമെങ്കിൽ...
ഇല്ലാത്ത കോപമായ്
പിന്നതു മാറുന്ന സ്നേഹമാണോമനേ ഈ പ്രണയം...
സ്നേഹമാണോമനേ ഈ പ്രണയം...
സ്നേഹമാണോമനേ ഈ പ്രണയം...