Mandasameeranai

  • 30
  • 0
  • 0
  • 2
  • 0
  • 0
  • 0

Singer : Umbayee
Lyrics : Vijayan east coast
Music : Umbayee
Year : 2014

Lyrics

മന്ദസമീരനായ് ചാരത്തണഞ്ഞതും
മലര്‍ മന്ദഹാസമായ് എന്നില്‍ വിടര്‍ന്നതും
മൗനമായ് ഹൃത്തടം വാരിപ്പുണര്‍ന്നതും
മാലേയ സുഗന്ധമായ്‌ എങ്ങും നിറഞ്ഞതും
നീയല്ലെങ്കില്‍ മറ്റാരാണുസഖി, അത്
നീയല്ലെങ്കില്‍ മറ്റാരാണുസഖി

നിമിനേരമെങ്കിലും ലഹരിയില്ലാതെ ഞാൻ
ഒരുവേള ഓർമ്മയിൽ സല്ലപിച്ചാൽ
അവിടെ ഞാൻ കേൾക്കുന്നെന്തുമേതും
പ്രിയമുള്ളൊരാളുടെ മധുര നാദം

എല്ലാം തികഞ്ഞതാണെൻ ലോകമെങ്കിലും
എന്തിനോ തേടി അലയുകയാണ് ഞാൻ
ഓർമ്മകൾ മേയുന്നോരേകാന്ത വീഥിയിൽ
ആരെയോ കാത്തിരിക്കുന്നു ഞാൻ ഇപ്പോഴും

:
/ :

Queue

Clear