Song Category : Film

Ponvilakenthumi M (from 'Kudumba Varthakal')

  • 0
  • 0
  • 0
  • 0
  • 0
  • 0
  • 0

Singer : KJ Yesudas
Lyrics : S Ramesan Nair
Music : Berny Ignatius
Year : 1998

Lyrics

പൊൻ വിളക്കേന്തുമീയുഷസ്സാണോ
സുന്ദരിയെൻ പ്രിയ വധുവാണോ
കുങ്കുമ പൂവിതൾ കൈ നീട്ടി
മന്ദം നിന്നെയുണർത്തുന്നൂ
ജാതക പുണ്യത്തിൻ തിരിനാളമായെൻ
മാനസതീരത്തു നീയണഞ്ഞു
സഖി എന്റെ കിനാവും പൂവണിഞ്ഞു...

(പൊൻ വിളക്കേന്തുമീ...)

കുളിരലയാണാ പാദസരം
മണിവളകൾക്കും കിളിനാ‍ദം
വിരലുകൾ നീന്തും തന്ത്രികളിൽ
വീണലിയുന്നു സംഗീതം
പൊലി പൊലി പൂവേ താരാട്ടി
പകലുകളെല്ലാം പൂപ്പാലികയാക്കി
കൂടണഞ്ഞു നീ മധുമാരിയായ്
എന്റെ ജീവനിൽ നീ മാത്രം...

(പൊൻ വിളക്കേന്തുമീ...)

പുതുമഴയാണാ സല്ലാപം
പുളകമിതെന്നും സമ്മാനം
ഇടവഴി തോറും മന്ദാരം
പരിഭവമെല്ലാം സിന്ദൂരം
ഇനി വരുമോരോരോ കാറ്റിലുമുണ്ടോ
ഇണമിഴി തേടും സൗവർൺന പരാഗം
ഭൂമി കന്യകേ പകരം തരാൻ
പാരിജാതമോ കണ്ണീരോ...

(പൊൻ വിളക്കേന്തുമീ...)

:
/ :

Queue

Clear