Singer : B.Varsha
Lyrics : Vayalar Gopalakrishnan
Music : M.G.Sreekumar
Year : 2014
പൊന്നിൻ പൂത്താലി ചാർത്തി നിൽക്കണ് മഞ്ഞക്കണിക്കൊന്ന
അതിൻ തുഞ്ചത്തിരുന്നുകൊണ്ടൂഞ്ഞാലാടുന്നു
പഞ്ചവർണ്ണത്തത്ത..
തത്തേ നിന്റെ ചിത്തത്തിലെ തങ്ക സ്വപ്നമെന്താണ്
നീ കാത്തു് കാത്തു് കാണാൻ കൊതിക്കണ മാരനാരാണ്
നിന്റെ മാരനാരാണ് ...
പൊന്നിൻ പൂത്താലി ചാർത്തി നിൽക്കണ് മഞ്ഞക്കണിക്കൊന്ന
അതിൻ തുഞ്ചത്തിരുന്നുകൊണ്ടൂഞ്ഞാലാടുന്നു
പഞ്ചവർണ്ണത്തത്ത..
മഞ്ഞണിക്കൊമ്പിലെ കുഞ്ഞിളം കൂട്ടിലെ പൂവാലൻ കിളി
മുറുക്കിചുവന്ന ചുണ്ടിലെ മൂളിപ്പാട്ടിലെന്താണ്
പ്രണയ സ്വപ്നങ്ങൾ ഉറങ്ങും കണ്ണിലെ കഥകളെന്താണ്
പറയുവാൻ നീ കൊതിച്ചു നിൽക്കണ മൊഴികളെന്താണ്
മഞ്ഞൾ തേച്ചു കുളിച്ച വാനിൽ
വർണ്ണചിറകുവീശി ...
പുഞ്ച കതിർമണി കൊയ്യാൻ
മറന്നും തേടുന്നതാരെയാണ്
നീ തേടുന്നതാരെയാണ്
പൊന്നിൻ പൂത്താലി ചാർത്തി നിൽക്കണ് മഞ്ഞക്കണിക്കൊന്ന
അതിൻ തുഞ്ചത്തിരുന്നുകൊണ്ടൂഞ്ഞാലാടുന്നു
പഞ്ചവർണ്ണത്തത്ത..
കൂട്ടിനുമറ്റാരുമില്ലാതെ കൂട്ടിലിരുന്ന് മുഷിഞ്ഞില്ലേ
കുളിരണിരാത്രികളൊറ്റയ്ക്കിരുന്നു നീ സ്വപ്നങ്ങൾ നെയ്തില്ലേ
മധുരമായിരം വിളമ്പി നൽകും മാധവം.. വന്നില്ലേ
പരിഭവത്തിൻ കുറുമ്പിനിയും മനസ്സിൽ മാഞ്ഞില്ലേ
തമ്മിൽ ചിറകുകൾ ചേർത്ത്..
പുൽകി ആശകൾ കൈമാറി
ഒന്നിച്ചുറങ്ങാൻ ദൂരെ.. കുഞ്ഞി കൂടു കൂട്ടേണ്ടേ
കുഞ്ഞി കൂടു കൂട്ടേണ്ടേ..
പൊന്നിൻ പൂത്താലി ചാർത്തി നിൽക്കണ് മഞ്ഞക്കണിക്കൊന്ന
അതിൻ തുഞ്ചത്തിരുന്നുകൊണ്ടൂഞ്ഞാലാടുന്നു
പഞ്ചവർണ്ണത്തത്ത..
തത്തേ നിന്റെ ചിത്തത്തിലെ തങ്ക സ്വപ്നമെന്താണ്
നീ കാത്തു് കാത്തു് കാണാൻ കൊതിക്കണ മാരനാരാണ്
നിന്റെ മാരനാരാണ്..
പൊന്നിൻ പൂത്താലി ചാർത്തി നിൽക്കണ്
മഞ്ഞക്കണിക്കൊന്ന..
അതിൻ തുഞ്ചത്തിരുന്നുകൊണ്ടൂഞ്ഞാലാടുന്നു
പഞ്ചവർണ്ണത്തത്ത...